ഇങ്ക്വിലാബ് സിന്ദാബാദ്

കൂട്ടത്തിൽ ഏറ്റവും പൊക്കം കുറ ഞ്ഞവനായിരുന്നു നേതാവ്. പൊ ക്കം ഒരു പ്രശ്‌നമായി ആർക്കും തോന്നിയില്ല. കാരണം അവന്റെ നേതൃത്വത്തിന് അസാധാരണ മായ ഒരു പൊക്കം തുടക്കം മുതൽ ഉണ്ടായിരുന്നു.
തൊണ്ടപൊട്ടുമാറുച്ചത്തിൽ ശബ്ദ ത്തെ പൊക്കിനിർത്താൻ കൃത്യമാ യും അവൻ ശ്രദ്ധിച്ചിരുന്നു. അതി ലുയർന്ന ശബ്ദത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, ആ നേരങ്ങളിലൊക്കെയും അതിനേക്കാൾ ഉച്ചത്തിൽ ശബ്ദമുയർത്തി എതിർ ശബ്ദത്തെ ഇല്ലാതാക്കാൻ അവന് കഴിഞ്ഞു.
അവന്റെ സഹായികളാകട്ടെ, അവനുവേണ്ടി ഊണിലും ഉറക്കത്തിലും ചാരപ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടേയി രുന്നു. കൂട്ടത്തിൽ ഏറ്റവും കഴിവുകെട്ടവനെന്നു ഏവരും കരുതിയിരുന്നവനെയാണ് അവൻ ഈ പ്രവൃത്തിയിൽ ഏറെയും ആശ്രയിച്ചത്. അവനോ പൊക്കം കുറഞ്ഞവനുവേണ്ടി എതിരാളികളെ ഇല്ലായ്മ ചെയ്യാൻ തന്നാലാവുംവിധം ശ്രമിച്ചുകൊ ണ്ടേയിരുന്നു. മറ്റുള്ളവർ ഒന്നും അറിയുന്നില്ല എന്നു ധരിക്കാൻ തക്കവിധം മണ്ടനും, അതേസമയംതന്നെ, കൂട്ടത്തിലുള്ള മണ്ടൻമാരെ തെരഞ്ഞുപിടിക്കാനും പൊക്കം കുറഞ്ഞവന് ജയ് ജയ് വിളിപ്പിക്കാനും അവന് സാധിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഒരേസമയം അവൻ മണ്ടനും ബുദ്ധിമാനുമായിത്തീർന്നു. ഒരേസമയം അവൻ സുന്ദരനായി കാണപ്പെ ടുകയും ഏറ്റവും വൈരൂപ്യമാർന്ന മനസ്സിന്റെ ഉടമയുമായിത്തീർന്നു. അക്ഷരങ്ങളെ വെറുത്തുകൊണ്ടുതന്നെ അവൻ അക്ഷരങ്ങളിൽ തലപൂഴ്ത്തി. അവന്റെ പരിസരങ്ങളെ അവൻ ഗൂഢാലോചനകളുടെ കേന്ദ്രമാക്കി എന്നന്നേയ്ക്കുമായി നിലനിർത്തി. ചിരിച്ചുകൊണ്ട് കഴുത്തറുത്തു. മറ്റുള്ളവരെ അനുകരിക്കാനും സ്വയം അനുകരിക്കപ്പെടാതിരിക്കാനും ശ്രദ്ധിച്ചു. പൊക്കമില്ലാത്തവനുവേണ്ടി അവൻ ശകുനിയും കർണ്ണനുമായി.
ചെറുചെറു കൂട്ടങ്ങളുടെ നേതാവെന്ന നിലയിൽ പൊക്കമില്ലാത്തവൻ എല്ലാവരെയും തൃപ്തിപ്പെടുത്താനായി ചെറിയ ചെറി യ പാപങ്ങളിൽ ഏർപ്പെട്ടു. കൂട്ടങ്ങളിലുള്ളവരെ ഒരിക്കലും ഒന്നിക്കാൻ അവൻ അനുവദിച്ചിരുന്നില്ല. ഓരോരുത്തരിലുമുള്ള താൻപോരിമയെ അവൻ ആവുംവിധം പ്രോത്സാഹിപ്പിച്ചു. അവർ അവന്റെ സ്തുതിഗീതങ്ങൾ പാടുന്നത് വിലക്കുകയും അവ രുടെ സ്തുതിഗീതങ്ങൾ അവൻ നിത്യവും പ്രാർഥനയിലുൾപ്പെടുത്തുകയും ചെയ്തു. ചെയ്തുകൂടാൻ പാടില്ലാത്ത പാപങ്ങളുടെ പട്ടിക ഒരു മന്ത്രംപോലെ ഉരുവിട്ടുകൊണ്ടേയിരുന്നു. അതേ പാപങ്ങൾ ചെയ്യാനുള്ള വേദികൾ അവൻ ഏറ്റവും സമർഥ മായി സംഘടിപ്പിക്കുകയും അതിൽ തന്റെ അനുയായികൾ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. അപ്പോഴും സങ്കീർത്തനങ്ങൾ അവൻ ഉരുവിട്ടുകൊണ്ടേയിരുന്നു.
പൊക്കമുള്ളവരെ അവൻ മനസ്സാ വെറുത്തു. അവരുടെ ശബ്ദങ്ങളെ അവൻ ഭീതിയോടെ നോക്കിക്കണ്ടു. അവരെ പ്രശംസി ക്കുകയും അവർക്കായി പുതിയ പുതിയ കത്തിമുനകൾ രഹസ്യമായി തയ്യാറാക്കുകയും ചെയ്തു. അവരിലേക്ക് സചേതനമായ ചാരക്കണ്ണുകളെ അവൻ ഉൾഭയത്തോടെ നിയോഗിച്ചു. അവരുടെ ഓരോ പ്രവൃത്തിയും വാക്കും തനിക്കെതിരെയുള്ളതാണെ ന്ന ദുഃസ്വപ്‌നം അവന്റെ രാത്രികളെ നിദ്രാവിഹീനമാക്കി. ശാപവചസ്സുകളെ അവൻ തെല്ലും ഭയപ്പെട്ടില്ല. കാരണം, അവൻ കമ്യൂണിസ്റ്റായിരുന്നു. ശാപങ്ങൾ ദൈവസംബന്ധിയാണെന്നും താൻ തന്നെ ദൈവതുല്യനാണ് എന്നതിനാൽ, അത്തരം ജൽപനങ്ങൾ തന്നെ ബാധിക്കില്ലെന്നും അവൻ ഉറച്ചുവിശ്വസിച്ചു. എന്നാൽ, അടക്കം പറച്ചിലുകളെ (മറ്റുള്ള വരുടെ മാത്രം) അവൻ ഭയപ്പെട്ടു. അവയൊക്കെയും തനിക്കെതിരെയുള്ള പടപ്പുറപ്പാട് തന്നെയെന്ന് അവൻ ഉറപ്പിച്ചു. കൂടിച്ചേരലുകളെ (തന്റെ അനുയായികളൊഴികെയുള്ളവരുടെ) അവൻ വെറുത്തു. അവയൊക്കെയും തന്റെ സാമ്രാജ്യ ത്തിന്റെ അടിത്തറയിളക്കുന്നതിനായുള്ള ഒത്തുകൂടലായി അവൻ വ്യാഖ്യാനിച്ചു.
ഭീതിയുടെയും ദുഃസ്വപ്‌നങ്ങളുടെയും ഗൂഢാലോചനകളുടെയും കുതികാൽവെട്ടുകളുടെയും സ്തുതിഗീതങ്ങളുടെയും ഇടയിൽ അവന് അവന്റെ പൊക്കം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഉയരങ്ങളിൽനിന്നും ആരൊക്കെയോ അവനെ പിന്നെയും പിന്നെയും വിളിച്ചാർത്തു. വിളി കേൾക്കാനാകാത്ത വിധം അഗാധമായ തലത്തിലേക്ക് അവൻ സ്വയം താഴ്ന്നു കഴിഞ്ഞു. എങ്കിലും ചുരുങ്ങിച്ചെറുതായിപ്പോയ കൈകളുയർത്തി അവൻ മുഷ്ടി ചുരുട്ടി. പിന്നെ തീർത്തും ലോലമായിത്തീർന്ന അവൻ ശബ്ദത്താൽ മറ്റാരും കേൾക്കാതെ അവൻ ഉറക്കെ വിളിച്ചു.
‘ഇങ്ക്വിലാബ് സിന്ദാബാദ്’.