ആനയേക്കാള്‍ വലുപ്പമുള്ള കുഴിയാന
ആയിരത്തൊന്ന് രാവുകളില്‍ സുല്‍ത്താന്‍ കേള്‍വിക്കാരനും ഷഹന്‍സാദ കഥ പറച്ചിലുകാരിയുമായിരുന്നു. അവിടെ സ്വന്തം തല കാക്കാനാണ് അവള്‍ക്ക് ചരി ത്രത്തെ കഥയാക്കേണ്ടി വന്നതെങ്കില്‍ ഇവിടെ ചരിത്രത്തില്‍ നിന്നും ഷഹന്‍സാദയെ രക്ഷപ്പെടുത്താനാണ് സുല്‍ത്താന്‍ ചരിത്രകാരനാവുന്നത്. കഥയുടെ ഭാണ്ഡം നിറയു മ്പോഴാണ് ഉണങ്ങിയ മരങ്ങള്‍ ഉണര്‍ന്ന് പച്ച ഇലകള്‍ നിറയ്ക്കുന്നത്. വരള്‍ച്ചയില്‍ മഴ പെയ്യുന്നത്. തന്റെ സൂര്യന്‍ കെട്ടുപോകാതിരിക്കാനാണ് അവന്‍ കഥയെ സൂര്യനെ പ്പോലെ ജ്വലിപ്പിക്കുന്നത്.
ആനയേക്കാള്‍ സങ്കീര്‍ണമാണ് കുഴിയാനയുടെ ജീവി തം. മുറച്ചെവിയോ ചൂലുവാലോയാട്ടി അവയൊരി ക്കലും നമ്മുടെ കണ്ണിന്റെ മുമ്പില്‍ കൗതുകമായി നിന്നു തരില്ല. മറിച്ച് മണ്ണില്‍ അത്രമേല്‍ സൂക്ഷ്മമായി കണ്ണു കള്‍ വട്ടം പിടിച്ചും ധ്യാനത്തിന്റെ മനം തുറന്നുവെച്ചും മാത്രം കാണാനാവുന്നവ. രണ്ടു ജന്മങ്ങളുടെ മധ്യത്തി ലാണ് അവയുടെ ലാര്‍വജീവിതം. നിരീക്ഷിച്ചാല്‍ തുമ്പി യിലേക്കെത്തുന്ന സങ്കീര്‍ണത.
ഈ കുഴിയാനയുടെ ജീവിതംപോലെയാണ് പി കെ പാറക്കടവിന്റെ എഴുത്ത്. അവയൊരിക്കലും ആഖ്യാ നം കൊണ്ടോ ആവിഷ്‌ക്കാരം കൊണ്ടോ ആനയല്ല. വെറും കുഴിയാനയാണ്. ഒരു കുഴിയാനയുടെ എല്ലാ ജീവിതസങ്കീര്‍ണ്ണതകളും അവ വായനക്കാരനെ അനു ഭവിക്കുന്നു. ബൃഹദാഖ്യാനങ്ങളുടെ ആനച്ചെവികളെ അത് പുറന്തള്ളുകയും സൂക്ഷ്മാവിഷ്‌കാരമായി വളരുക യും ചെയ്യുന്നു.
അങ്ങനെ ഏതാനും വാക്കുകള്‍കൊണ്ട് അത്രമേല്‍ ധ്യാനത്തില്‍ അമര്‍ന്നിരുന്ന് പി കെ പാറ ക്കടവ് എന്ന ചെറിയ കഥകളുടെ വലിയ കഥാകാരന്‍ ഖനനം ചെയ്‌തെടുത്തതാണ് മീസാന്‍ കല്ലുകളുടെ കാവല്‍ എന്ന മൈക്രോ നോവല്‍ . പരമ്പരാഗത നോവലിന്റെ എല്ലാ പരപ്പുകളെയും ഈ നോവല്‍ കീഴ്‌മേല്‍ മറിക്കുകയും വായനയെ ജൈവപ്രക്രിയയാക്കി മാറ്റുകയും ചെയ്യുന്നു. പല അധ്യായങ്ങളും പത്തുവരികള്‍ക്കുള്ളില്‍ ഒതുങ്ങുമെങ്കിലും അവയെ ല്ലാം പറയുന്നത് മനുഷ്യജീവിതത്തില്‍ പറ്റിപ്പിടിച്ച കാലത്തിന്റെ/ മുറിവുകളിലെ ഇനിയും ഉണങ്ങാത്ത വടുക്കളെക്കുറിച്ചാണ്. അതുകൊണ്ട് തന്നെ ഈ കുഞ്ഞു നോവല്‍ നമ്മുടെ ചരിത്ര ത്തിലേക്കും സാമൂഹ്യജീവിതത്തിലേക്കും ജീവിതസംഘര്‍ഷങ്ങളിലേക്കും കടന്നുവരുന്നു. കക്കയം ക്യാമ്പും ആധുനികതയും തുടങ്ങി ഭൂതകാലത്തിന്റെ കറുത്ത ഓര്‍മ്മകള്‍ ആഖ്യാന ത്തിന്റെ നേര്‍രേഖയില്‍ നിന്നു പലപ്പോഴും തെന്നിയും എന്നാല്‍ ആഖ്യാനത്തിന്റെ ചടപ്പു കളെ അതിജീവിച്ചും നോവലില്‍ കടന്നുവരുന്നു.
‘കക്കയം ക്യാമ്പില്‍ രാജന്‍ കൊല്ലപ്പെട്ടതും തിളച്ചുമറിയുന്ന യൗവ്വനത്തിന്റെ തീക്ഷ്ണതയും ഒരു കഥപോലെയാണ് ആദ്യം കേട്ടത്.
ക്യാമ്പസിലെ ചാവോക്ക് മര ത്തിന്റെ നിഴലിലിരുന്ന് സോമ നാണ് അവന് ചരിത്രം കഥ പോലെ പറഞ്ഞുകൊടുത്തത്.
ഉറക്കത്തില്‍ ഗ്രാമങ്ങള്‍ നഗര ങ്ങളെ വളയുന്നതും എല്ലിന്‍ കൂടുകള്‍ കൊട്ടാരങ്ങളെ തകര്‍ ക്കുന്നതും അവന്‍ സ്വപ്‌നം കണ്ടു.
പതുക്കെപ്പതുക്കെ ആധുനികത വഴിമാറുകയും അവന്റെ തല അല്‍പ്പം ഇടത്തോട്ടു ചെരിയുക യും ചെയ്തു.’
നോവലിലെ പന്ത്രണ്ടാം അധ്യാ യമാണിത്. വാക്കുകള്‍ സംഗീതമാകുന്ന കാലം വരുമെന്ന് മനുഷ്യന്‍ എല്ലാക്കാലത്തും വിശ്വസിക്കുന്നു. എന്നാല്‍ പലപ്പോഴും ആ വിശ്വാസം വെറും വിശ്വാസം മാത്രമാവുകയും കാലം വൃത്തിക്കെട്ട ജീവിതത്തിന്റെ മേലങ്കി മനുഷ്യരുടെമേല്‍ പുതപ്പിക്കുകയും ചെയ്യുന്നു. അപ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന നിരാശയെ അതിജീവിക്കാന്‍ ചരിത്രം കഥകളായി രൂപപ്പെടുന്നു. അല്ലെങ്കില്‍ സ്വയം രൂപപ്പെടുത്തുന്നു. അങ്ങനെയുള്ള ഒരു ചരിത്രം കഥ യായും ആ കഥ ജീവിതമായും മാറുകയാണ് മീസാന്‍ കല്ലുകളുടെ കാവല്‍ എന്ന നോവലില്‍ . ഒരു നാടിന്റെ ചരിത്രം പരിശോധിക്കാന്‍ അക്കാലത്തിറങ്ങിയ കഥാപുസ്തകങ്ങള്‍ വായി ച്ചാല്‍ മതിയെന്ന് സുല്‍ത്താന്‍ ഷഹന്‍സാദിനോട് നോവലില്‍ ഒരിടത്ത് പറയുന്നുണ്ട്. ഓരോ ചരിത്രവും ഓരോ കഥകളാണെന്ന ബോധ്യം നോവലിസ്റ്റിന് ഉള്ളതുകൊണ്ടാണ് എല്ലാ ചരിത്രത്തെയും സുല്‍ത്താന്‍ കഥയാക്കി മാറ്റുന്നത്. ഷഹന്‍സാദ് ഇവിടെ കേള്‍വിക്കാ രിയാണ്.
ആയിരത്തൊന്ന് രാവുകളില്‍ സുല്‍ത്താന്‍ കേള്‍വിക്കാരനും ഷഹന്‍സാദ കഥ പറച്ചിലുകാരി യുമായിരുന്നു. അവിടെ സ്വന്തം തല കാക്കാനാണ് അവള്‍ക്ക് ചരിത്രത്തെ കഥയാക്കേണ്ടി വന്നതെങ്കില്‍ ഇവിടെ ചരിത്രത്തില്‍ നിന്നും ഷഹന്‍സാദയെ രക്ഷപ്പെടുത്താനാണ് സുല്‍ത്താന്‍ ചരിത്രകാരനാവുന്നത്. കഥയുടെ ഭാണ്ഡം നിറയുമ്പോഴാണ് ഉണങ്ങിയ മരങ്ങള്‍ ഉണര്‍ന്ന് പച്ച ഇലകള്‍ നിറയ്ക്കുന്നത്. വരള്‍ച്ചയില്‍ മഴ പെയ്യുന്നത്. തന്റെ സൂര്യന്‍ കെട്ടുപോ കാതിരിക്കാനാണ് അവന്‍ കഥയെ സൂര്യനെപ്പോലെ ജ്വലിപ്പിക്കുന്നത്.
പ്രണയത്തിന്റെ അതീന്ദ്രിയാനുഭൂതികള്‍ നിറഞ്ഞ മഞ്ഞുതുള്ളികള്‍ ഓരോ വാക്കുകള്‍ ക്കിടയില്‍ നിന്നും വായനക്കാരനുമേല്‍ നിശബ്ദം പെയ്യുന്നുണ്ട് ഈ നോവലിലൂടെ സഞ്ചരി ക്കുമ്പോള്‍ .
മീസാന്‍കല്ലുകളുടെ കാവല്‍ എന്ന പേരുപോലെത്തന്നെ ഒരു തരം സംഭ്രമാത്മകത അനു ഭവിപ്പിക്കുന്നത് ഈ നോവല്‍ . നോവലിനുള്ളില്‍ കയറുന്ന ഏറിയാല്‍ ഒരുമണിക്കൂര്‍ നേരം വായനക്കാരന്‍ ഭ്രമാത്മകതയുടെ വിവരിക്കാനാവാത്ത അന്തരീക്ഷത്തില്‍ കിടന്ന് കറങ്ങുന്ന കാറ്റ് പോലെയാകുന്നു. അവിടെ ഷഹന്‍സാദിന് കാവലിരിക്കുന്ന മീസാന്‍കല്ല് നാമോരു ത്തരുമാകുന്നു. അനന്തമായ ഒരു കാവല്‍ ആരംഭിക്കുന്നു.
Correct representation
Thanks
Correct representaion.
Thanks
പ്രൌഡമായ വിലയിരുത്തല്‍ . ഈ പുസ്തകം സൈകതം ലഭ്യമക്കുന്നുണ്ടോ.