Main Menu

ആണത്തമേ!

Sreehari A. C.കിഴവനും കടലിനുമിടയില്‍
തോല്‍പിക്കാനാവാതെ
തകര്‍ക്കപ്പെട്ടുപോയ
പൂര്‍വ ജന്‍മമേ!
ആവര്‍ത്തിക്കപ്പെടുന്നുണ്ട്
ആര്‍ത്തിയവസാനിച്ചിട്ടില്ലാത്ത
കത്തിമുനകളില്‍
അപൂര്‍വ ജന്‍മങ്ങള്‍ …
    
ഇരുമ്പാണിയും മുളയാണിയുമായി
വീണ്ടുമൊരുങ്ങുന്നുണ്ട്
ചതിച്ചിന്തകള്‍ … ചിതാനന്ദങ്ങള്‍ …

കൊന്നതാരെന്ന് ഏറ്റു പറയാനാവാതെ
തിന്നു തീരുന്നുണ്ട്
പെറ്റുപോയ പാപങ്ങള്‍ …
ചത്തുപോയ വാക്കുകള്‍ …

തോല്‍വിയില്ലാക്കൊലകളില്‍
നശിപ്പിച്ചു നശിപ്പിച്ച്
വിശപ്പടക്കുന്നുണ്ട്
വടിവാളുകള്‍ …

വിള തിന്നുന്ന വേലികള്‍ …
കടലിനും ചെകുത്താനുമിടയില്‍
ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലും
അപരിഹാര്യമായിത്തുടരുന്നുണ്ട്
ആണ്‍പോരിമയുടെ
അവസ്ഥാന്തരങ്ങള്‍ …

ആണത്തമേ!
ആണിയിളകിയ പലകപോലെ
പൊളിഞ്ഞു പോകുന്നുണ്ട്
ഇടയിലെവിടെയോ പെട്ട
പൊട്ടനാണുങ്ങള്‍ !

 By : എ. സി. ശ്രീഹരി



5 Comments to ആണത്തമേ!

  1. ഏറിയും കുറഞ്ഞും മുനയൊടിഞ്ഞ ആണത്തങ്ങള്‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: