അമ്പിളി നക്ഷത്ര സൗഹൃദം
ഭൂമിദേവി വെളിച്ചമായ് നിൽക്കുന്നു
സൂര്യദേവൻ ദൈവത്തിനെ പോലെ
കുട്ടി കുറുമ്പുള്ള രാത്രിയിൽ
വെള്ളത്തിൽ പതുങ്ങവെ
രാത്രി വരുന്ന അമ്പിളി മാമനെ
ഓർത്തു കിടപ്പൂ നക്ഷത്രം
മാമൻ വന്നാൽ പാട്ടും നൃത്തവും
പിന്നെ സ്നേഹത്താൽ ഉറക്കുന്നു
പാടുന്ന കുയിലിനു താരാട്ട് പാട്ട്
അമ്മയായ് വരുന്ന അമ്പിളി
കുമ്പിളിൽ ഒതുങ്ങാത്ത നക്ഷത്രമേ
താഴെ വീണാൽ പുല്ലിനും വേദന
മാമന്റെ പുഞ്ചിരി കണ്ട് ഓടി
വരും നക്ഷത്ര കുഞ്ഞുങ്ങൾ
മനുഷ്യകുഞ്ഞുങ്ങൾ കേൾക്കുന്നൂ
പാട്ടുതൻ സുന്ദരമാം ഈണം
മേഘത്തിൽ നാദസ്വരങ്ങൾ കൊണ്ട്
അഭിഷേകം തീർക്കുന്നൂ ആകാശഗംഗ
വീണ്ടും വീണ്ടും വരുമെന്ന് വിചാരിച്ച്
പുഞ്ചിരി തൂകുന്നു ആകാശ കണ്ണുകൾ
കവയത്രി: ഇന്ദു കൃഷ്ണ എസ്., പ്രായം: അഞ്ചര വയസ്. വിലാസം: Vrindavanam, near Kiratha Moorthy Temple, Manakkara, Sasthamcotta, Kollam District. |
Link to this post!