Main Menu

അകറ്റുന്ന നിറങ്ങൾ

Saikatham Online Magazine

5 വർഷത്തെ സൗദി വാസത്തിൽ ഒരിക്കൽ പോലും നാട്ടിൽ വരാ ത്ത പ്രകാശൻ നാട്ടിലേക്ക് വരിക യാണ്. ഫേസ് ബുക്ക് ഒന്നും വശ മില്ലാത്തത് കൊണ്ട് ആഴ്ചയിലെ ഫോണ്‍ വിളികൾ മാത്രമായിരുന്നു നാടിനോടുള്ള ബന്ധം. ആദ്യമൊക്കെ നാട്ടിലെ കൂട്ടുകാരെ വിളിച്ചെങ്കിലും കുറച്ചു നാൾ കഴി ഞ്ഞപ്പോൾ അകൽച്ച കൂടിയേ വന്നുള്ളൂ. അങ്ങനെ വേരുകൾ അറ്റ അവസ്ഥ.

വണ്ടിയിങ്ങനെ പോകുകയാണ് കൂട്ടുകാരുമൊത്തു വർത്താനം പറഞ്ഞിരുന്ന കവല ശൂന്യം. കാലത്തിന്റെ കൈയൊപ്പ്‌ ചാർത്തി ഒരു എടിഎം മെഷീൻ വന്നതൊഴിച്ചാൽ മാറ്റം ഒന്നും കാര്യമായിട്ടില്ല. പക്ഷേ കവലയിൽ കൊടി തോരണങ്ങളുടെ ഒരു വലിയ പ്രളയം, കുറേ കൊടിമരങ്ങൾ ഒക്കെ വന്നിട്ടുണ്ട്. കണ്ടാൽ ഒളിമ്പിക്സിൽ രാജ്യങ്ങളുടെ പതാക വെച്ചിട്ടുള്ളത്‌ പോലെ!

എന്തായാലും പുരോഗമനപരം തന്നെ” പോകുന്ന വഴിക്ക് കണ്ട പള്ളി ഒരു വലിയ പേടകം പോലെയും, മസ്ജിദ് താജ് മഹൽ പോലെയും അമ്പലം ഗുരുവായൂർ പോലെയും ഒക്കെ മാറിയപ്പോൾ പ്രകാശൻ മനസ്സിൽ പറഞ്ഞു “നമ്മുടെ നാടും പുരോഗ മിക്കുന്നുണ്ട്”. തന്റെ പൈസ കൂടി അമ്മ ഇതിനൊക്കെ കൊടുത്തു കാണും എന്നുറപ്പിച്ചു ചെറുതായി ഒന്ന് ഞെളിഞ്ഞു. വായ നശാല കാട് പിടിച്ചു കിടന്നത് മാത്രമായിരുന്നു അപവാദം.

വരുന്ന വഴിക്ക് നിറയേ ഫ്ലെക്സുകൾ കണ്ടു, ചിലതിൽ ചിരിച്ചു നില്ക്കുന്നത് പഴയ ചങ്ങാതി മാരും. ഒഹ് എല്ലാവരും വലിയ നിലയിലൊക്കെ ആയി പ്രകാശൻ ആത്മ പുളകിതനായി. വീട്ടിൽ ചെന്ന് സാധനങ്ങളുടെ ഭാരം ഇറക്കി. “ഈ പ്രാവശ്യം കല്യാണം നടത്തണം” അമ്മ പരിവേദനം തുടങ്ങി. “120 ദിവസം ഉണ്ടമ്മേ ഞാൻ” എന്നൊക്കെ പറഞ്ഞു. സോപ്പും തോർത്തുമെടുത്ത്‌ കുളിക്കാൻ ഇറങ്ങി. മുൻവശത്തിരുന്ന അച്ഛൻ പറഞ്ഞു “വീട്ടിൽ കുളിക്കാമല്ലോ, അവിടെ വെള്ളം കുറവാ”. ഞാൻ നോക്കിയേച്ചു വരാം എന്നും പറഞ്ഞ് ചായ വലിച്ചു കുടിച്ച് ഇറങ്ങി.

ചുറ്റും പുറവും നിറയെ വീടുകൾ, “ഒരു ഹൌസിംഗ് കോളനി ആയി നമ്മുടെ സ്ഥലവും”. മനസ്സിൽ സന്തോഷത്തിന്റെ കുമി ളകൾ നിറഞ്ഞു പൊട്ടി. ഹോ ഒരു പുളകം പറന്നു വന്നു. കുളം കണ്ടത് കണ്ണ് കലക്കി, തെളി നീരുണ്ടായിരുന്ന കുളത്തിൽ പായലും പ്ളാസ്റ്റിക്കും കേക്കിൽ ചെറി പോലെ കുറേ കുപ്പികളും. പാടം പകുതിയും നികന്നിരിക്കുന്നു. നികത്താത്തതിൽ കാലികളും കൊക്കുകളും.

വീട്ടിൽ ഷവറിൽ കുളിച്ചു, അമ്മ ഉച്ചഭക്ഷണം തന്നു. ബന്ധുക്കളാരും വന്നു തുടങ്ങിയില്ല. ആരും അറിഞ്ഞില്ലായിരിക്കും. ഉച്ചക്ക് കട്ടിലിൽ കിടന്നു. മനസ്സിൽ കൊണ്ടുനടന്ന നാടിന്റെ മണം, പോയോ ?. എന്തായാലും വീട് പുരോഗമിച്ചു, നാടും. അതൊക്കെ മതി. മയക്കം ഉറക്കത്തിലേക്കു നീങ്ങി. അമ്മ ചായയും ആയി വന്നു ഉണർത്തി. പൊടിപ്പാലിന്റെ ചായ. നാശം നല്ല പാലൊന്നും കിട്ടിയില്ലേ. അമ്മ ചോദ്യം ഗ്രഹിച്ച പോലെ പറഞ്ഞു .” ഇപ്പൊ എല്ലാരും ഇങ്ങനയാ”.

വൈകുന്നേരം പതിയെ നടന്നു, കവലയിലെത്തി. നടക്കുന്നവർ ഒന്നുകിൽ ഫോണിലോ , അല്ലെങ്ങിൽ പാട്ട് കേൾക്കുക യോ ആരും തന്നെ ഒന്ന് നോക്കിയത് പോലും ഇല്ല. എന്തൊരു കുന്ത്രണ്ടാമാ ഈ നാട്. പ്രകാശൻ പതിവ് ബസ് സ്റ്റോ പ്പിന്റെ അടുത്ത് നോക്കി. ജീവിതത്തിലെ പരാജിതർ എന്ന് പലരാലും മുദ്രകുത്തിയവരുടെ സംഗമസ്ഥാനം ആണല്ലോ കടത്തിണ്ണകളും ബസ് സറ്റോപ്പുകളും. അവിടെ എങ്ങും ആരുമില്ല. എവിടെ മനുഷ്യരെല്ലാം ?. ആരും ബസിലോന്നും പോകുന്നില്ലേ. ആകെ സന്ദേഹം ആയി.

നേരെ തിരിച്ചു നടന്നു. വഴിയിൽ ചില അപരിചിതർ ചോദ്യഭാവേനയും, മറ്റു ചിലർ “ഇവനൊക്കെ ഇവിടെ ഉണ്ടോ?” എന്ന ഭാവത്തിലും നോക്കി. ഭാഗ്യം ആരും “എന്ന് പോകും?” എന്ന് ചോദിച്ചില്ല. വീട്ടിൽ വന്നു. അമ്മ സീരിയൽ കണ്ടു തുടങ്ങിയി രുന്നു. “ആരേം കണ്ടില്ലേടാ” എന്നായിരുന്നു ആദ്യ ചോദ്യം. മൌനം മറുപടി ആയെടുത്തമ്മ ഉടൻ പറഞ്ഞു “ഇപ്പൊ എല്ലാരും ഇങ്ങനാ”. “എങ്ങനെ?” രോഷം കലർന്ന ചോദ്യം അമ്മയുടെ ആഹ്ളാദത്തെ ശമിപ്പിച്ചു. “സ്വന്തം കാര്യം നോക്കി മാത്രം നടക്കും”. കൂടുതൽ കേൾക്കാൻ ത്രാണി ഇല്ലാത്തവനെപ്പോലെ നോക്കി നിന്നു.

വീട്ടിൽ അച്ഛനും അമ്മയും സീരിയലിൽ മുഴുകി ഇരിക്കുന്നു, നാട്ടിൽ ആരും തന്നെയില്ല. ഇതാണോ 5 വർഷം എന്നെ മണ ലാരണ്യത്തിൽ നിൽക്കാൻ പ്രേരിപ്പിച്ച നാട്?. മനസ് അസ്വസ്ഥമായിരുന്നു, ചൂട് അസഹ്യമായിരുന്നു, എന്തൊക്കെയോ വായിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് വീട്ടിൽ തന്നെ കഴിച്ചു കൂട്ടി, കുറച്ചു ബന്ധുക്കൾ വന്നിരുന്നു – എല്ലാവരോടും കുശലപ്രശ്നം നടത്തി. കുറച്ചു ചോക്ക ലേറ്റ് ഒക്കെ കൊടുത്തു. സായാഹ്നത്തിൽ ഒരു കൂട്ടം ആളുകളും വന്നു.

“പ്രകാശൻ ഇല്ലേ?” “ഉണ്ടല്ലോ, വിളിക്കാം” എന്ന അമ്മയുടെ ശബ്ദം കേട്ടാണ് പ്രകാശൻ മുറ്റത്തേക്ക് വന്നത്.

”നമ്മുടെ ആൾക്കാരാ” അമ്മ പറഞ്ഞു. ആരെയും വലിയ പരിചയമില്ല. ചിലരെ കണ്ടിട്ടുണ്ട് എന്ന് മാത്രം. “എന്താ വിശേഷം?” പ്രകാശൻ ചോദിച്ചു

“നമ്മുടെ ആൾക്കാരുടെ ഒരു കൂട്ടായ്മ ഇപ്പോൾ 4 വർഷമായി ഇവിടെ തുടങ്ങിയിട്ട്” അവർ പറഞ്ഞു തുടങ്ങി.

“നമ്മുടെ എന്ന് പറഞ്ഞാൽ?”. സംശയം മാറാതെ പ്രകാശൻ ചോദിച്ചു.

“നമ്മുടെ സമുദായത്തിന്റെ തന്നെ” അമ്മയാണ് മറുപടി പറഞ്ഞത്.

വന്ന ആളുകളിലെ മുതിർന്ന ആൾ : “മറ്റുള്ളവരെല്ലാം സംഘടിച്ചു, നമ്മളും സംഘടിക്കണം” എന്നിങ്ങനെ പലതും പറഞ്ഞു .

പ്രകാശന്റെ മനസ്, അവന്റെ കഷ്ടകാലത്ത് ഇവരൊക്കെ എവിടെ ആയിരുന്നു എന്ന ചോദ്യത്തിനുത്തരം തേടി.

“അപ്പോൾ, ഞങ്ങൾ പറഞ്ഞു വന്നത് പ്രകാശൻ അടുത്ത മീറ്റിങ്ങിനു വരണം, സാമ്പത്തികമായി സഹായിക്കുകയും വേണം”. പ്രകാശൻ തല കുലുക്കി.

വൈകുന്നേരം വായനശാലയിൽ പോയി

പത്രങ്ങൾ വാരികകൾ ഇരിക്കുന്ന സ്ഥലത്ത് ജാതി മത വാരികകളുടെ അതിപ്രസരം”എല്ലാം ഫ്രീ ആയി വരുന്നതാ. വായി ക്കാൻ കൊള്ളാവുന്ന ഒന്നും ഒരുത്തനും വാങ്ങിത്തരില്ല” — സുഗതൻ ചേട്ടൻ പറഞ്ഞു. വായന ശാലയിൽ ഒന്നോ രണ്ടോ കുട്ടികൾ പുസ്തകം എടുത്തു എന്നതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ആരും ഇങ്ങോട്ടൊന്നും വരുന്നില്ലേ. മുഖം ചോദ്യത്തെ പ്രകാശിപ്പിച്ചു

“കാത്തിരുന്നു പുസ്തകം എടുത്ത കാലം ഒക്കെ പോയി. ഇപ്പോൾ ഇങ്ങനത്തെ പരിപാടികൾക്കൊന്നും ആളില്ല പ്രകാശാ. നമ്മുടെ ക്ളബ് പോലും ചത്ത്‌ കിടക്കുവാ. നീ കണ്ടില്ലേ കുറെ നിറമുള്ള പതാകകൾ. എല്ലാ മതക്കാരും മത്സരിച്ചു കുടുംബ യോഗം വെക്കുവാ. മനുഷ്യരെ തമ്മിലകറ്റാൻ. ആകെ കിട്ടുന്ന ഞായറാഴ്ച കൂടി അവന്മാരു കൊണ്ടു പോകും. സമുദായ പരിപാടികൾ! ജാതി മത വേദികളിൽ അല്ലാതെ മനുഷ്യർക്ക്‌ സംസാരിക്കാനേ പറ്റില്ല”. സുഗതൻ ചേട്ടൻ മറുപടി പറഞ്ഞു നിർത്തി.

പ്രകാശന്റെ മുഖം വാടി. അകറ്റുന്ന നിറങ്ങൾ!8 Comments to അകറ്റുന്ന നിറങ്ങൾ

  1. മാറേണ്ടത് കൊടികളോ നിറങ്ങളോ അല്ല. മനുഷ്യന്റെ മനസ്സാണ്. എന്ന് സ്കൂൾ സർട്ടിഫിക്കറ്റിൽ നിന്നും ജാതീടെ കോളം മാറുമോ, അന്നേ ഈ നാട് നന്നാവൂ

    • ജാതി ചോദിക്കുന്ന പാരമ്പര്യം നിര്‍ത്തലാക്കണം. താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്‌ @ Rahul

  2. എന്തായാലും കൊടി വിടാൻ മലയാളികൾ തയ്യാറല്ല. പാർട്ടിക്കൊടികൾ കുറെ കുറഞ്ഞപ്പോൾ ജാതിക്കൊടികൾ അതിനേക്കാൾ കൂടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: