Main Menu

Story

 
 

ചെലിമ്പിള്ളിയിലെ ചെമ്പൂവ്

Saikatham Online Magazine

കരുണന്‍ മാഷിനെ കണ്ടതിനു ശേഷം തിരികെ വീട്ടിലേക്കു യാത്ര തിരിച്ചപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വളരെ നാളുകള്‍ ക്ക് ശേഷമാണ് കരുണന്‍ മാഷി നെ കാണണമെന്ന ചിന്ത മനസ്സി ലേക്ക് വന്നത്. മുന്‍പ് കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നതാണ്. പിന്നീട് ആ ഇടവേളകളുടെ ദൈര്‍ഘ്യം കൂടുകയും ക്രമേണ അങ്ങോട്ടുള്ള യാത്രാ ഇല്ലാതാവുകയും ചെയ്തു. പക്ഷെ ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം വീണ്ടും അദ്ദേഹത്തെ കാണണമെന്ന ചിന്തയെ മനസ്സിലേക്ക് എത്തിച്ചു. ചെറുപ്പം മുതല്‍ കണ്ടു പരിചയിച്ച ആ മുഖവും, വിപ്ളവ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ അദ്ദേഹത്തില്‍നിന്നുമുള്ള വാക്കുകളേയുമൊക്കെ ഞാന്‍ എപ്പോ ഴോ മറന്നു തുടങ്ങിയിരുന്നു. അതു ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാകാം, അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിനു അലങ്കാരമായ തിരക്ക് കൊണ്ടാകാം. ഞായറാഴ്ച്ചയുടെ ആലസ്യം എന്നെയെന്ന പോലെ റോഡിനെയും ബാധിച്ചെന്ന് തോന്നുന്നു, റോഡില്‍ അധികം തിര ക്കില്ല. കാറിന്റെ പകുതി താഴ്ത്തിവച്ചRead More


അമൃതംഗമയ

Saikatham Online Malayalam Magazine

കാര്‍മ്മികന്‍ ചൊല്ലിത്തന്ന മന്ത്ര ങ്ങള്‍ ആവര്‍ത്തിച്ചു. പറയുന്ന തൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒന്നും മനസ്സില്‍ പതിയുന്നുണ്ടാ യിരുന്നില്ല. എന്തുചെയ്യുമ്പോഴും പതിവുള്ള ഞാനെന്താണീ ചെയ്യു ന്നത് എന്ന ഭയം, ഈ ശ്രമം വിജയിയ്ക്കുമോ എന്ന ആശങ്ക, എ ന്തായാലും ചെയ്യാനൊരുങ്ങിയത ല്ലേ ചെയ്തു നോക്കൂ എന്ന സ്വയം സാന്ത്വനം എന്നീ ഭാവങ്ങളെല്ലാം മനസ്സില്‍ മാറി മാറി തിരനോട്ടം നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ മുങ്ങി നിവര്‍ന്നു കയറി ആദ്യത്തെ പടവില്‍ കാല്‍ വെച്ചപ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാനാഞ്ഞു. അരുതെന്ന് വിലക്കിയ മനസ്സ് പറഞ്ഞു തന്നു, ഇങ്ങോട്ടിറങ്ങുമ്പോള്‍ ഇതവസാനത്തെ പടവായിരുന്നു. ഇപ്പോള്‍ ആദ്യത്തെയാണ്. ഇറങ്ങിയ പടികളല്ല കയറുന്നത്. എന്തോ ഒരു ശൂന്യത മനസ്സില്‍ നിറഞ്ഞു വിങ്ങി നില്‍ക്കുന്നു. അറിയാതെ കൈകള്‍ തലയ്ക്കു നേരെയുയര്‍ന്നു. ശൂന്യതയുടെ പുതിയൊരു പാഠം. ഇനിയെല്ലാം പുതിയതാണ്. പുതിയൊരു പിറവി യുടെ ദൃഷ്ടിയുറയ്ക്കാത്ത കണ്ണുകളോടെ എല്ലാം കണ്ടു പഠിയ്ക്കണം. പഠിച്ചതത്രയും തള്ളിക്കളഞ്ഞ് അവയുടെRead More


ഓണം ഓഫർ

Saikatham Online Magazine

പത്രക്കാരൻ സൈക്കിൾ ബെല്ല ടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണൻ മാഷ്‌ ഉണർന്നത്. എണീറ്റ പാടേ തൊട്ടടുത്ത് കിടന്ന മൊബൈൽ ഫോണെടുത്ത് സമയം നോക്കി. 6.12 എന്നും ഇതേ സമയത്താണ് പത്രം വരാറുള്ളത്. ഒന്നുകിൽ ഒരു മിനിറ്റ് നേരത്തെ അല്ലെങ്കിൽ ഒരു മിനിറ്റ് വൈകും.. അതിനപ്പുറത്ത് വ്യത്യാസം ഉണ്ടാകാറില്ല. അവന്റെ കൃത്യനിഷ്ഠയിൽ അത്ഭു തം കൂറിയാണ് ഓരോ ദിവസവും മാഷ്‌ മൊബൈൽ ഫോണെടുത്ത് സമയം നോക്കി താഴെ വെക്കാറുള്ളത്. ഇന്ന് ഞായറാഴ്ചയാണ്…വാരാന്തപ്പതിപ്പും ചേർത്ത് വായനയ്ക്ക് വിഭവങ്ങൾ ഒട്ടേറെ കാണും എന്ന് ഓർത്തുകൊണ്ട് മാഷ്‌ പത്രമെടുക്കാൻ മുറ്റത്തേക്കിറങ്ങി. പത്രത്തിന് പതിവിലേറെ കനം. ‘ഓണക്കാലമായല്ലോ… പരസ്യങ്ങളുടെ പെരുമഴയാ യിരിക്കും ഇനി’ എന്ന് ഓർത്തുകൊണ്ട് അയാൾ ചുരുണ്ട് കിടന്ന പത്രമെടുത്ത് നിവർത്തി. ആത്മഗതം അച്ചട്ടായ പോലെ മുൻപേജിൽ ഒരു മുഴുനീള പരസ്യം, രണ്ടാം പേജിലും പരസ്യം തന്നെ, മൂന്നാം പേജിൽ നിന്നാണ് വാർത്ത തുടങ്ങുന്നത്.Read More


വീണ്ടും ഒരു യാത്ര

Saikatham Online Malayalam Magazine

വീണ്ടും ഒരു യാത്ര, അതു എന്നെ ന്നേക്കുമായ് മൃതിയുടെ മടിത്തട്ടി ലേക്കല്ലാതെ മറ്റൊരിടത്തേക്കും ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഏകാന്തത യുടെ നുകങ്ങള്‍ പേറാന്‍ ഇനിയും ആയുസ്സ് ബാക്കിയുണ്ടാവും. മുപ്പ ത്തിയഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിലും ഏകാന്തത മാത്ര മായിരുന്നു തുണ. യാത്ര പുറപ്പെ ടുവാനായിട്ട് കാറിലേക്ക് കയറു മ്പോള്‍ സ്റ്റീഫന്‍ ഫിലിപ്പ് എന്ന അറുപത്തിരണ്ടുകാരന്റെ ഉള്ളം വിങ്ങുകയായിരുന്നു. കാര്‍ മുന്നോട്ടെടുത്തതും, യാത്ര പറയുവാന്‍ ഒരിക്കല്‍ കൂടി അയാള്‍ പിറകിലേക്ക് നോക്കി. പക്ഷെ വീടിന്റെ പൂമുഖത്ത് ആരും തന്നെ ഇല്ല. മുന്‍പ് താന്‍ പോകുന്നതും നോക്കി അവള്‍ നില്‍ക്കുമായിരുന്നു. വിരഹത്തിന്റെ വേദനയെ ഒളിപ്പിച്ച് പ്രസന്നമായ മുഖത്തോടുകൂടി അവള്‍ നില്ക്കും. കണ്ണില്‍ നിന്നും മറയുന്നത് വരെ ആ നില്‍പ്പ് തുടരും. പക്ഷെ ഇന്നവള്‍ ഒരു ഓര്‍മ്മയായ് മാറിയിരിക്കുന്നു. മുപ്പത്തഞ്ച്‌ വര്‍ഷത്തെ പ്രവാസം, അതു ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു.Read More


ചില കാര്യങ്ങള്‍

വീണ്ടുമൊരു തവണ കൂടി രഘു നാഥ് സമയം നോക്കി. കാത്തിരിപ്പ് തുടങ്ങിയിട്ട് ഇരുപ ത്തിമൂന്നു മിനിറ്റ് കഴിഞ്ഞുവെന്ന യാള്‍ സ്വന്തം മനസ്സിനോട് തന്നെ പറഞ്ഞു. മധുമിത പറഞ്ഞത് ശരിയാണെ ങ്കില്‍ അടുത്ത ഏഴുമിനിറ്റിനകം അവള്‍ ചുവപ്പും നീലയും ചില്ലിട്ട വാതില്‍ തുറന്ന് താന്‍ ഇരിക്കുന്ന പതിനൊന്നാം നമ്പര്‍ മേശയുടെ അടുത്തേക്ക് നടന്നു വരണം. അവള്‍ തന്നെ തീരുമാനിച്ച, അവള്‍ക്കു പ്രിയതരമായ, അവള്‍ക്കു പരിചിത സ്ഥലമാകയാല്‍ വലിയ തൂണിനടുത്തുള്ള ഈ മേശ കണ്ടു പിടിക്കുവാന്‍ പ്രയാസമുണ്ടാകില്ല എന്നുറപ്പാണ്. ക്രിസ്റ്റല്‍ ഗ്ലാസ് ടംബ്ലറില്‍ അവശേഷിച്ചിരുന്ന ഡയറ്റ് കോക്കിന്റെ അവസാന കവിള്‍ അയാള്‍ വലിച്ചു കുടിച്ചു. ഡയറ്റ് കോക്കിന്റെ സാധാരണ കാന്‍ വാങ്ങി അത് ഗ്ലാസ് ടംബ്ലറിലേക്ക് പകര്‍ന്ന് നേര്‍പ്പിക്കാത്ത കോന്യാക്ക് പോലെ കുറെശെയായി ശ്രദ്ധാപൂര്‍വ്വം കുടിക്കുന്നത് തന്റെ ശീലം എന്നതിനെക്കാള്‍ ശീലവൈകൃതം തന്നെയായി വളര്‍ന്നിരിക്കുന്നു. അതങ്ങനെയായിതീര്‍ന്നത് വിവാഹമോചനത്തിന് ശേഷമാണെന്ന് അയാള്‍Read More