Main Menu

Saikatham

 
 

പെണ്ണൊരുമ്പെട്ടാല്‍

Link to this post!


അടഞ്ഞ കണ്ണുകളുള്ള പ്രതിമ

മറന്നു പോയെന്ന് നടിച്ചു നീ വീണ്ടും മരങ്ങളെ ചുറ്റി തിരിച്ചു വന്നതും പതുക്കെ ഈറനാം മുടിയൊതുക്കി, വെണ്‍- ച്ചതുപ്പിലേക്കു നീയലിഞ്ഞു പോയതും ഇലകള്‍ പിന്നെയും മിഴി തുടച്ചതും ഇല്ല, ഞാനൊന്നുമേ അറിയുകയില്ല. ഇരുട്ടില്‍ നിന്നുമാ പകല്‍ക്കിളി വീണ്ടും ഇരുട്ടിലേക്കെന്നും പറന്നു പോവതും പടര്‍ന്ന നീലിമ പതുക്കെ മായ്ച്ച് വെണ്‍- പ്പുതപ്പ് മൂടിയും പൊന്നിഴനെയ്തും, ഒ- രിത്തിരി നേരമാ കലങ്ങിയ മിഴി വിടര്‍ത്തി നോക്കി നീയെരിഞ്ഞു തീര്‍ന്നതും ഇരുട്ട് പിന്നെയും കനല് നട്ടതും ഇല്ല ഞാനൊന്നുമേ കാണുന്നതേയില്ല. മരങ്ങള്‍ പൂക്കളില്‍ വസന്തം നട്ടിടം മണ്ണുമാന്തിപ്പശുക്കള്‍ മേഞ്ഞതും, വെയില്‍ തേഞ്ഞുരഞ്ഞ മൊട്ടക്കുന്നുകള്‍ നിന്നിടം, മാഞ്ഞതും തരിശു ഹൃദയത്തില്‍ ശിലാ മാമരങ്ങള്‍ തിങ്ങിപ്പടര്‍ന്നതും അതില്‍ ഇരുമ്പിരുമ്പിന്റെ കൂടുകള്‍ വച്ചതും ഇല്ല ഞാനൊന്നുമേ ഓര്‍ക്കുന്നതേയില്ല. ‘ഉയരെ ഞാനാദ്യം’ എന്നാര്‍ത്ത ശബ്ദങ്ങള്‍ അരികിലൂടെയൂഞ്ഞാലാടവേ, തമ്മില്‍ ഉരഞ്ഞ ലോഹങ്ങള്‍ക്കിടെയരുമയായ് വിരിഞ്ഞ ചെമ്പൂവിന്‍ മണം ചുമന്നൊരു ‘ഉദയ’മുണ്ടെന്ന്Read More


മോദി സര്‍ക്കാരിന്റെ പരിസ്ഥിതി നയം

കസ്തൂരി രംഗന്‍-ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നല്ലോ. ഈ വിഷയത്തില്‍ ഇതേ പംക്തിയില്‍ ഈ ലേഖകന്‍ എഴുതുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആരെന്തുതന്നെ പറഞ്ഞാലും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ വളരെയധികം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു ഇപ്പോള്‍. യു പി സര്‍ക്കാരിന്റെ കാലത്തുതന്നെ, ജയറാം രമേഷ് പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം, പാരിസ്ഥിതികനിയമങ്ങള്‍ ദുര്‍ബലപ്പെടുത്താനും നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനും നിരവധി ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മോദി സര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദമാണെന്ന രീതികളില്‍ സംഘപരിവാറിലെ ചില സംഘടനകള്‍ പ്രചരണം നടത്തുകയും ചെയ്തു. എന്നാല്‍ ഗാഡ്ഗില്‍ വിഷയത്തിനെയെല്ലാം പിന്നിലാക്കികൊണ്ട് മോദി സര്‍ക്കാരിന്റെ നിരവധി നീക്കങ്ങള്‍ ഏറെ ആശങ്ക ജനിപ്പിക്കുന്നവയാണ്. യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇത്തരം വിഷയങ്ങള്‍ മാധ്യമങ്ങളിലെങ്കിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വലിയൊരു വിഭാഗം മാധ്യമങ്ങള്‍ ‘മോദിക്കൊരു ചാന്‍സ്’ എന്ന രീതിയില്‍ മൗനം പാലിക്കുന്നു. ഇത്തരം വിഷയങ്ങളില്‍Read More


ഈ മഴയെക്കൊണ്ടു തോറ്റു

ഉന്നതവിദ്യാഭ്യാസം, മെച്ചപ്പെട്ട ജോലി, കനത്തശമ്പളം, സുഖസൗകര്യങ്ങള്‍ എന്നിങ്ങനെ ജീവിതം സന്തോഷകരമാക്കുവാന്‍ വേണ്ടതെല്ലാം കൈപിടിയിലൊതുക്കിവച്ചിട്ടും യഥാര്‍ത്ഥ ജീവിതാനന്ദത്തിന്റെ ഒരു തുള്ളി പോലും നുകരാനാവാതെ ഏകാന്തതയുടെയും നിരാശയുടെയും നിഴലിടങ്ങളില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ സമകാലീനസമൂഹത്തിലെ ഗുരുതരമായ വൈരുദ്ധ്യങ്ങളിലൊന്നാണ്. മറ്റൊന്നിന്റെയും കുറവല്ല, ഉപാധികളില്ലാതെ പരസ്പരം സ്‌നേഹിക്കാന്‍ നിര്‍ബന്ധിതമാകുന്ന ശക്തമായ ഹൃദയബന്ധങ്ങളുടെ അഭാവം പേറുന്ന കുടുംബങ്ങളാണ് ഇത്തരം മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്ക് പിന്നിലുള്ളതെന്ന് അനുവാചകരെ ഓര്‍മ്മിപ്പിക്കുന്നതാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘ഈ മഴയെക്കൊണ്ട് തോറ്റു’ എന്ന കഥ. തകര്‍ന്ന ദാമ്പത്യത്തിന്റെ ഭാരം പേറി ജീവിക്കുന്ന നഗരവാസിയായ ഒരു യുവാവും ഇരുനൂറ് കിലോമീറ്റര്‍ ദൂരെയുള്ള ഗ്രാമത്തില്‍നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ അവനെ തേടിയെത്തുന്ന അച്ഛനുമാണ് പ്രധാന കഥാപാത്രങ്ങള്‍. ‘ഞാനിനി തിരിച്ച് നിന്റമ്മേടടുത്ത് അടുത്തൊന്നുമില്ല. മടുത്തു.’ എന്നും ‘ഞാനിവിടെ കുറേക്കാലം താമസിക്കുന്നത് നിനക്ക് അസൗകര്യമാകുമോ’ എന്നും ‘ഞാന്‍ ചാവുന്നത് അനാരോഗ്യം കൊണ്ടാവില്ല, മടുപ്പുകൊണ്ടാവും’ എന്നും വലിയ പ്രഖ്യാപനങ്ങള്‍ നടത്തി ഒരു ചെറിയRead More


കെ.ടി.യുടെ നാടകങ്ങളിലൂടെ

മനുഷ്യാന്തരബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നില്‍ത്തന്നെ അന്യനാകുകയും ചെയ്യുന്ന കലാകാരന്‍ പുതിയ സ്വാതന്ത്യത്തെയാണ് അതിലൂടെ സ്വാഗതം ചെയ്യുന്നത്. അനിവാര്യതകളെ മാറ്റിത്തീര്‍ക്കാനുള്ള വിമോചകമായ ഇച്ഛ (ലാമിരശുമീേൃ്യ റലശെൃല)കലാകാരനില്‍ നിലനില്‍ക്കുന്നിടത്തോളം ഏത് കലയും (നാടകവും) യാഥാസ്ഥിതികതയെ മുറിച്ചുകടക്കുന്ന അന്വേഷണാത്മകരീതി പ്രകടിപ്പിച്ചുകൊണ്ടിരിക്കും. നാടകത്തെ സംബന്ധിച്ച് ഈ പ്രവണത പലവിധത്തിലാണ് രൂപം കൊണ്ടിട്ടുള്ളത്. ലോകനാടകവേദിയുടെ പരീക്ഷണശാലയില്‍ ഉരുവം കൊണ്ട പുതിയ സമ്പ്രദായങ്ങളില്‍ പലതും മലയാളനാടകവേദിക്ക് അന്യമാണ്. സങ്കേതങ്ങളുടെ മനഃപൂര്‍വമായ തിരസ്‌ക്കാരമായിരുന്നില്ല, അജ്ഞതയോ, പരീക്ഷണത്തോടുള്ള ഭയമോ ആയിരുന്നു അതിന് കാരണം. കാഴ്ചകളുടെ വിപരീത ദൃശ്യം അവതരിപ്പിച്ച് പുതിയ പ്രശ്‌നപരിസരം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള സങ്കീര്‍ണ്ണ പാത്രാവതരണരീതി അപൂര്‍വമായ മലയാളനാടകത്തില്‍ പരീക്ഷിക്കപ്പെടാതെയുമിരുന്നില്ല. അതില്‍ പലതും പാശ്ചാത്യ നാടകവേദിയുടെ പുനര്‍ജന്മങ്ങളായിരുന്നു. എന്‍. കൃഷ്ണപിള്ളയും പുളിമാന പരമേശ്വരന്‍ പിള്ളയും ഇബ്‌സന്റെ പൈതൃകം പേറാന്‍ വിധിക്കപ്പെട്ടിരുന്നവരെങ്കിലും പ്രശ്‌നാധിഷ്ഠിതനാടകരൂപത്തേയും എക്‌സ്പ്രഷനിസ്റ്റ് സങ്കേതത്തേയും അവര്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സി.ജെ.യും ഇടശ്ശേരിയും എം. ഗോവിന്ദനുംRead More