malayalam story

 
 

പാറുപ്പടി

Saikatham Online Malayalam Magazine

പാറുപ്പടിയിൽ നിന്ന് പരതക്കാട് കവലയിലൂടെ നീലൻ പാറുവിനെ വലിച്ചിഴച്ചു കൊണ്ട് നടന്നത് എ ന്തിനാണെന്നോ എങ്ങോട്ടാണെ ന്നോ ആർക്കും മനസിലായിട്ടില്ല. ആ സ്ഥലത്തിന് നാട്ടുകാർ പേരി ട്ടത് പാറുവിന്റെ ജനനം കൊണ്ട ല്ലെങ്കിലും വളർച്ചകൊണ്ടാണ്. പ ള്ളിയേലിൽ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേരെന്നും ആദ്യം നെൽകൃഷിയും പിന്നെ കവുങ്ങും വില കുറഞ്ഞപ്പോൾ കുട്ടികളുടെ മൈതാനവും ആയി എന്നൊക്കെ ചരിത്രത്തെ എന്തിനൊക്കൊയോ വേണ്ടി പുനർ വായിക്കുന്നവർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഒരോരത്തുള്ള കുടിയിലാണ് താണുവും കാളിയും പാറുവും പാർത്തിരുന്നത്. പാറുവിനെ പെറ്റതോടെ തുണിയല ക്കാൻ പ്രസവിച്ചവീടുകളിൽ നിന്ന് മാത്രമേകാളിയെ വിളിക്കാറുളളൂ. അച്ഛൻ താണുപണിക്കോ വൈകിട്ട് ഷാപ്പിലേക്കോ പോകാറില്ല. കളിക്കൂട്ടുകാരൻ നീലന്റെ അമ്മ കൊറ്റിയുടെ കൂടെ പുല്ലു ചെത്താൻ പാറു പോകാൻ തന്നെ കാരണംഉണക്ക പുളി ചതച്ചത് കൊറ്റിയുടെ കോന്തലക്കൽ നിറയെ ഉണ്ടാകും. അതും നീലാഞ്ചേരി തോട്ടിലെ വെളളവും കുടിക്കുക എന്നത്Read More


ജീവിതത്തിന്റെ വളപ്പൊട്ടുകള്‍ കൊണ്ട് എഴുതിയ കഥകള്‍

Saikatham Online Malayalam Magazine

കവിതയുടെ കഥകള്‍ മുഴുവനും ഞാന്‍ വായിച്ചു. ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍ എല്ലാ കഥകളും അനായാസമായി വായിക്കാന്‍ സാധിക്കുന്നവയാണ്. എഴുത്തില്‍ അതൊരു വലിയ കാര്യവുമാണ്. ഒരു കഥയിലും സങ്കീര്‍ണ്ണമായ പദങ്ങളോ വാചകങ്ങളോ ഇല്ല. അനാവശ്യമായ ഒരക്ഷരമില്ല. എന്നാല്‍ എഴുതിയിരിക്കുന്ന വിഷ യം മുഴുവന്‍ മനുഷ്യനുമായി അഗാധമായി ചേര്‍ന്നുനില്‍ ക്കുന്നവയാണ്. ഈ കഥകളില്‍ ഒന്നുപോലുമില്ല ജീവിതവുമായി ബന്ധമില്ലാത്തതായിട്ട്.


നേര്‍കാഴ്ചകള്‍

Saikatham Online Malayalam Magazine

“അറിഞ്ഞോ, ബസ് സ്റ്റാന്‍ഡിനടു ത്തുള്ള ആ ലോഡ്ജ് തകര്‍ന്നു വീ ണു. പണി നടക്കുന്ന ആ ലോഡ്ജി ല്ലേ, അത്.” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആ മധ്യവയസ്‌കന്‍ അകത്തേക്ക് കേറി വന്നത്. ഒരു ഹോട്ടലായിരു ന്നു അത്. നാലഞ്ചു മേശകളും കസേരകളുമൊക്കെയായി ഒരു ചെറിയ ഹോട്ടല്‍. ഒരു ചോദ്യ ഭാവത്തോടെ നോക്കുന്ന കാഷ്യ റോടായി അയാള്‍ പറഞ്ഞു “ഒരു പത്തു മിനിറ്റായിക്കാണും ആകെ പോലീസും ആള്‍ക്കാരുമാണ്.” അടുത്തു കണ്ട കസേരയിലിരുന്ന അയാള്‍ അപ്പോഴും കിതച്ചു കൊണ്ടിരുന്നു. അതു മനസ്സിലാക്കിയിട്ടാവാം സപ്ലയര്‍മാരി ലൊരാള്‍ ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കൊടുത്തു. അയാളത് ഒറ്റവലിയ്ക്ക് കുടിച്ച് തീര്‍ത്ത് ഒന്നു കൂടി എന്ന് ആംഗ്യം കാണിച്ചു. സമയമപ്പോള്‍ ഉച്ചയോടടുത്തിരുന്നു. ഊണിന് ആളുകള്‍ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മധ്യവയസ്‌കന്‍ പറഞ്ഞതു കേട്ട് എല്ലാവരും അയാളുടെ ചുറ്റിലും കൂടി നിന്നു. തന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന കാശിന് ഊണിനുള്ളRead More


ഇങ്ക്വിലാബ് സിന്ദാബാദ്

Saikatham Online Malayalam Magazin

കൂട്ടത്തിൽ ഏറ്റവും പൊക്കം കുറ ഞ്ഞവനായിരുന്നു നേതാവ്. പൊ ക്കം ഒരു പ്രശ്‌നമായി ആർക്കും തോന്നിയില്ല. കാരണം അവന്റെ നേതൃത്വത്തിന് അസാധാരണ മായ ഒരു പൊക്കം തുടക്കം മുതൽ ഉണ്ടായിരുന്നു. തൊണ്ടപൊട്ടുമാറുച്ചത്തിൽ ശബ്ദ ത്തെ പൊക്കിനിർത്താൻ കൃത്യമാ യും അവൻ ശ്രദ്ധിച്ചിരുന്നു. അതി ലുയർന്ന ശബ്ദത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ, ആ നേരങ്ങളിലൊക്കെയും അതിനേക്കാൾ ഉച്ചത്തിൽ ശബ്ദമുയർത്തി എതിർ ശബ്ദത്തെ ഇല്ലാതാക്കാൻ അവന് കഴിഞ്ഞു. അവന്റെ സഹായികളാകട്ടെ, അവനുവേണ്ടി ഊണിലും ഉറക്കത്തിലും ചാരപ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടേയി രുന്നു. കൂട്ടത്തിൽ ഏറ്റവും കഴിവുകെട്ടവനെന്നു ഏവരും കരുതിയിരുന്നവനെയാണ് അവൻ ഈ പ്രവൃത്തിയിൽ ഏറെയും ആശ്രയിച്ചത്. അവനോ പൊക്കം കുറഞ്ഞവനുവേണ്ടി എതിരാളികളെ ഇല്ലായ്മ ചെയ്യാൻ തന്നാലാവുംവിധം ശ്രമിച്ചുകൊ ണ്ടേയിരുന്നു. മറ്റുള്ളവർ ഒന്നും അറിയുന്നില്ല എന്നു ധരിക്കാൻ തക്കവിധം മണ്ടനും, അതേസമയംതന്നെ, കൂട്ടത്തിലുള്ള മണ്ടൻമാരെ തെരഞ്ഞുപിടിക്കാനും പൊക്കം കുറഞ്ഞവന് ജയ് ജയ് വിളിപ്പിക്കാനും അവന്Read More


അമൃതംഗമയ

Saikatham Online Malayalam Magazine

കാര്‍മ്മികന്‍ ചൊല്ലിത്തന്ന മന്ത്ര ങ്ങള്‍ ആവര്‍ത്തിച്ചു. പറയുന്ന തൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒന്നും മനസ്സില്‍ പതിയുന്നുണ്ടാ യിരുന്നില്ല. എന്തുചെയ്യുമ്പോഴും പതിവുള്ള ഞാനെന്താണീ ചെയ്യു ന്നത് എന്ന ഭയം, ഈ ശ്രമം വിജയിയ്ക്കുമോ എന്ന ആശങ്ക, എ ന്തായാലും ചെയ്യാനൊരുങ്ങിയത ല്ലേ ചെയ്തു നോക്കൂ എന്ന സ്വയം സാന്ത്വനം എന്നീ ഭാവങ്ങളെല്ലാം മനസ്സില്‍ മാറി മാറി തിരനോട്ടം നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ മുങ്ങി നിവര്‍ന്നു കയറി ആദ്യത്തെ പടവില്‍ കാല്‍ വെച്ചപ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാനാഞ്ഞു. അരുതെന്ന് വിലക്കിയ മനസ്സ് പറഞ്ഞു തന്നു, ഇങ്ങോട്ടിറങ്ങുമ്പോള്‍ ഇതവസാനത്തെ പടവായിരുന്നു. ഇപ്പോള്‍ ആദ്യത്തെയാണ്. ഇറങ്ങിയ പടികളല്ല കയറുന്നത്. എന്തോ ഒരു ശൂന്യത മനസ്സില്‍ നിറഞ്ഞു വിങ്ങി നില്‍ക്കുന്നു. അറിയാതെ കൈകള്‍ തലയ്ക്കു നേരെയുയര്‍ന്നു. ശൂന്യതയുടെ പുതിയൊരു പാഠം. ഇനിയെല്ലാം പുതിയതാണ്. പുതിയൊരു പിറവി യുടെ ദൃഷ്ടിയുറയ്ക്കാത്ത കണ്ണുകളോടെ എല്ലാം കണ്ടു പഠിയ്ക്കണം. പഠിച്ചതത്രയും തള്ളിക്കളഞ്ഞ് അവയുടെRead More