Main Menu

Malayalam Poem

 
 

അറസ്റ്റ്

Saikatham Online Malayalam Magazine

കൈയിലിരുന്ന കത്രികയിൽ
അവളുടെ മുടി കോർത്തെടുത്തു.
അയാളുടെ നെഞ്ചിനു താഴെ
കൈമുട്ടുകൊണ്ടിടിച്ച്
അവളെഴുന്നേറ്റു.
കൈയിൽനിന്നു വീണ
കത്രികയ്ക്കു പിമ്പേ
അയാൾ നിലത്തിരുന്നു.


​ചുംബനത്തിന്റെ സൌന്ദര്യം

ചുംബനത്തെ ക്ഷണഭംഗുരമായ
വിപ്ളവത്തിന്റെ മേമ്പൊടി ചേര്‍ത്തു
ക്ഷതചിത്രങ്ങള്‍ പൊട്ടിയ കണ്ണാടിയെന്ന
പോലെ സദാചാരത്തിന്റെ


കനലെരിച്ച കണ്ണുനീർ

ഒഴുകിയകന്നത് പുഴയല്ല… പുഴയ്ക്കു മീതെയൊരു ജീവിത നൗകയായിരുന്നു… പെയ്തു തിർന്നതു മഴയല്ല… മിഴികൾ ചുരത്തിയ കടലായിരുന്നു… തുഴ മരമായിരുന്നില്ല… കനലെരിഞ്ഞ മനമായിരുന്നു…   By : റിഷാൽ വളപട്ടണം Link to this post!


കടലാസില്‍ എഴുതരുത്

ഇത്തവണ ഞാന്‍ ഹിരോഷിമയിലെ വീണപൂവു ചൊല്ലാം; എന്തെന്നാല്‍ വെള്ളക്കൊക്ക് ചിറകൊതുക്കുന്നത് ഇപ്പോഴും സഡാക്കോ എന്ന്, അതെ പൂക്കളുടെ ചാവേര്‍പ്പടയാണ് അരുതേയെന്ന് വിനാശത്തിന് എതിര്‍നിന്നത്, യുദ്ധത്തിന്നിടയില്‍ ദൈവം ഞെട്ടറ്റു പതിച്ചത് ഇവിടെയാണ്… വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചതും. കുഞ്ഞുങ്ങളേ, വെള്ളക്കടലാസ്സുകള്‍ നിവര്‍ത്തുക, മടക്കുക… ആയിരം എന്നെണ്ണി വിശുദ്ധമായി ചിറകടിക്കുക, നമ്മുടെ വെള്ളരിപ്രാവിനെ കൂടെകൂട്ടാന്‍ മറക്കരുതേ… അരിമണികള്‍ കരുതിവെക്കണേ… എന്തെന്നാല്‍ ആകാശം പറന്നിറങ്ങുകയാണ്- ഭൂമിയുടെ കരച്ചിലുകളിലേക്ക്, ഇലകളില്‍നിന്ന് മണ്ണിലേക്ക്, ജീവിതം ഇങ്ങനെയൊന്നുമല്ലെന്ന് സ്വപ്നങ്ങളിലേക്കും മഴകളിലേക്കും. ആയിരത്തി ഒന്നാമത്തെ കടലാസ്സുകൊറ്റിയെ ഹൃദയത്തില്‍ സൂക്ഷിക്കുക, എന്തെന്നാല്‍ നക്ഷത്രം മന്ത്രിക്കുന്നത് 'സഡാക്കോ, സഡാക്കോ' എന്നാണ്, ഒരു പറവയും ഇനി കൂട്ടിലേക്കില്ല എന്നാണ്, കവിതയില്‍ ചോദ്യം ചോദിക്കാം എന്നാണ്. പ്രാര്‍ത്ഥിക്കുക…! ഇനിയൊരിക്കലും കൊഴിയാനായി മാത്രം ദൈവം വിരിയാതിരിക്കട്ടെ…! By : സച്ചിദാനന്ദന്‍ പുഴങ്കര “പച്ചവെള്ളം” എന്ന കവിതാ സമാഹാരത്തില്‍ നിന്ന്.   Link to this post!


മരം

ജയിലഴികള്‍ക്ക് അയാള്‍ പേരിട്ടു മാവ്, പ്ലാവ്, തേക്ക് ഇരുമുള്‍, വേങ്ങ് – എന്നിങ്ങനെ മരണത്തിനുവേണ്ടി ദിവസ്സങ്ങള്‍ എണ്ണിത്തുടങ്ങു- മ്പോള്‍ ചിലരൊക്കെ ഇങ്ങനെയാവാം, നീണ്ട നഖം കൊണ്ട് അയാള്‍ ഭിത്തിയിലൊക്കെ മരങ്ങള്‍ വരച്ചുകൊണ്ടിരുന്നു അയാളുടെ അവസാനമായ ആഗ്രഹം ഒരു വൃക്ഷത്തൈ നടണമെന്നതും ആരാച്ചാരുടെ കയ്യില്‍ ഒരു മരം വരയ്ക്കണമെന്നതുമായിരുന്നു. ഒരു മരം വെട്ടുകാരന്‍ ഭാര്യയെയും കാമുകനെയും മരം പോലെ വെട്ടിമറിച്ച- തിനുശേഷം ഇങ്ങനെയൊക്കെ ചെയ്യുന്നതെന്തിനായിരിക്കും? By : ശ്രീദേവി മധു Link to this post!