Malayalam Essays

 
 

ഫെമിനിസ്റ്റ്

Saikatham Online Malayalam Magazine

”ഓളാരാ ഫെമിനിസ്റ്റാ?” ശബ്ദം അമ്മയുടേതും ചോദ്യത്തി ലെ ‘ഓൾ’ പാറുവുമാണ്. പാറു ഫെമിനിസ്റ്റാണെന്നതിന് തെളി വായുള്ള മൂന്ന് ആരോപണങ്ങളി ലാദ്യത്തേതാണ് ഇത്. ഞങ്ങളുടെ കുടുംബത്തിലെ ചെറു തും വലുതുമായ എല്ലാ ശുഭാശുഭ കാര്യങ്ങൾക്കും സാരഥിയായ് ഒ രുപാട് കാലം പാറു വന്നും പോയു മിരുന്നു. ചെറുക്കനും പെണ്ണിനും കാരണവന്മാർക്കും ഇഷ്ടമായ് ഒരു കല്യാണം വാക്കാൽ ഉറപ്പിക്കുമ്പോഴേക്കും പാറുവിനായി ആളുപോയിരിക്കും. പിന്നീട് വരു ന്ന നിശ്ചയം, കല്യാണം, വിരുന്ന് ഇവ കഴിഞ്ഞേ അവർക്കും മടക്കയാത്ര ഉണ്ടാവാറുള്ളൂ. സ്വന്തം വീട്ടിലെത്തി മൂരി നിവർത്തു മ്പോഴേക്കും പെണ്ണിന് ഗർഭമായ വാർത്തയും കൊണ്ട് ആരെങ്കിലും കാത്തുനിൽക്കുന്നുണ്ടാവും. രക്തസാക്ഷി മണ്ഡപത്തി നടുത്തുള്ള ബസ്‌സ്റ്റോപ്പിൽ നിന്നും തെക്കോട്ടേക്ക് ബസ്സുപിടിച്ച് അവർ വീണ്ടും വരവായ്. ബ്രിട്ടീഷ് ഭരണകാലത്ത് ഏതോ സായ്പ് ജന്മികളുടെ കൈയാളായി അഞ്ചുപേരെ വെടിവെച്ചു കൊന്ന പറങ്കി മാവിൻ തോ ട്ടം. അവരുടെ സ്മരണയ്ക്കായ് എത്രRead More


രണ്ടിലക്കവിതകൾ

Saikatham Online Malayalam Magazine

മുള്ളിൻമുന ചൂണ്ടി മുറിപ്പെടുത്തുമ്പോൾ
മുറിയുവാനിലകളത്രയും നനുത്തതും
കുത്തിമുറിയ്ക്കുവാൻ മുള്ളുമുനച്ചതു,
മൊരേയുടലിലാണമ്മേ,
അടുത്തടുത്തായിണങ്ങിനില്പതും


സൈകതം അഞ്ചാം വാർഷികം ആഘോഷിച്ചു

കോതമംഗലം: പുസ്തകപ്രസാ ധനരംഗത്ത് 150 ഓളം പുസ്ത കങ്ങളുമായി മുന്നേറുന്ന സൈകതം ബുക്‌സിന്റെ അഞ്ചാം വാര്‍ഷികാഘോഷം കോതമംഗലം റോട്ടറി ക്ളബ് ഹാളില്‍ നടന്നു. ജീവകാരു ണ്യ സാംസ്‌കാരിക മേഖല യില്‍ നിറഞ്ഞുനില്‍ക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പി ള്ളി, പ്രശസ്ത സാഹിത്യകാരന്മാരായ കെ എൽ മോഹനവർമ്മ, പായിപ്ര രാധാകൃഷ്ണൻ, സൈകതം മാനേജിംഗ് ഡയറക്റ്റേർസ് ജസ്റ്റിൻ ജേക്കബ്, സംഗീത ജസ്റ്റിൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്തു. തുടർന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉത്ഘാടന പ്രസംഗം നടത്തി. സൈകത ത്തിന്റെ തുടക്കവും വളർച്ചയും എന്ന വിഷയത്തിൽ സുനിൽ സലാം സംസാരിച്ചു. മുതിര്‍ന്ന എഴുത്തു കാരായ കെ.എല്‍. മോഹനവര്‍മ്മ, പായിപ്ര രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍ പുഴങ്കര, പ്രൊഫ. ടി.എം. പൈലി, ടി.വി. മാത്യൂസ്, പ്രൊഫ. ബേബി എം. വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സൈകതം പ്രസിദ്ധീകരിച്ച പായിപ്ര രാധാകൃഷ്ണന്റെ നന്മതിന്മകളുടെ പത്തായം പ്രമുഖ നോവലിസ്റ്റ്Read More


ഉയരുന്ന ‘ദൈവങ്ങളും’ തളരുന്ന മനുഷ്യരും

ഫെഡറിക് നീഷേ, ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരു ന്നെങ്കിൽ ദൈവം മരിച്ചുവെന്ന് ഒരിക്കലും പറയുകയില്ലാ യിരുന്നു. അത്രയധികം ‘ആൾ‘ ദൈവങ്ങളുടെ നടുവിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്! വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ഇടയിലെ നേരിയ നൂൽ പാലത്തിലൂ ടെയാണ് നമ്മുടെ പ്രയാണവും. ബുദ്ധൻ തൊട്ട് ഒരു പാട് അത്മീയാചാര്യന്മാരും സൂഫിവര്യ ന്മാരും സമ്പന്നമാക്കിയ ഒരു ഭൂത കാലം നമുക്കുണ്ട്. ഭാരതീയ തത്വചിന്തയനുസരിച്ച് പ്രപഞ്ചം നിർമിക്കപ്പെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതു ശക്തിയാലാണോ അതാണ് പരബ്രഹ്മം. അത് തന്നെയാണ് ദ്രവ്യമായും ഊര്‍ജ്ജമായും കാല മായും പ്രത്യക്ഷപ്പെടുന്നതും. ഈ പരബ്രഹ്മത്തെ തന്നെയാണ് ഈശ്വരനായി സങ്കൽ പ്പിക്കുന്നത് ഏകകോശ ജീവിയായ അമീബ മുതൽ സൃഷ്ടിയുടെ ഉന്നതങ്ങളിൽ നിൽക്കുന്ന മനുഷ്യനിൽ വരെ നിറഞ്ഞു നില്ക്കുന്നതും ഈ ബോധം അല്ലെങ്കിൽ സത്ത തന്നെയാണ് എന്ന് പറയാം. ”അഹം ബ്രഹ്മ്മാസ്മി” – നീ തന്നെയാണ് ഈശ്വരൻ, ”തത്വമസി” – അത് നീ തന്നെ,Read More


ആസൂത്രണത്തിന്റെ സ്‌ത്രൈണ പാഠങ്ങള്‍

സാധാരണ വര്‍ത്തമാനങ്ങളില്‍ എപ്പോഴും കയറിവരാറുള്ള ഒന്നാണ് തൊഴില്‍ സാഹചര്യം. അമ്മയ്‌ക്കെന്താ ജോലി? അമ്മയ്ക്ക് ജോലിയില്ല. അച്ഛന്‍ റെയില്‍വേയിലാണ്, അധ്യാപകനാണ്, അല്ലെങ്കില്‍ കൂലിപ്പണിയാണ് എന്ന് എളുപ്പത്തില്‍ പറഞ്ഞു പോകുന്നു. ജോലിയുള്ള അച്ഛനാണ് അംഗീകാരമുള്ളയാള്‍. അസ്തിത്വമുള്ളയാള്‍. അമ്മ വീട്ടിലിരിക്കുന്നവള്‍. പുറമെ ജോലിക്ക് പോകാത്തവള്‍. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ധനം സമ്പാദിക്കാനാവാത്തവള്‍. അത് അമ്മയുടെ താഴ്ന്ന സാമൂഹിക നിലയ്ക്ക് അടിവരയിടുന്നു. പുറത്ത് ചെയ്യുന്ന ജോലി പണം കിട്ടുന്നതും അകത്ത് ചെയ്യുന്ന ജോലി പണം കിട്ടാത്തതുമാണെന്ന് വേര്‍തിരിവുണ്ട്. പണം കിട്ടാത്ത ജോലി മൂല്യമില്ലാത്ത ജോലി എന്ന വിലയിരുത്തലും ഉണ്ടാകുന്നു. അതേസമയം സ്ത്രീയുടെ വീട്ടുജോലികള്‍ വിവിധ മേഖലകളില്‍പെടുന്ന കായികവും ബുദ്ധിപരവുമായ പ്രവര്‍ത്തനമാണ്. അത് വിലമതിക്കാനാവാത്തതുമാണ്. അതിന് സാമ്പത്തികമായി മൂല്യനിര്‍ണയം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ സാമ്പത്തികമായി നേട്ടമില്ലാത്തതല്ല എന്നല്ല അതിനര്‍ത്ഥം. വൈകാരികവും വൈയക്തികവുമായ ഘടകങ്ങള്‍ അതിന് ഒരു പരിധിവരെ സാമ്പത്തികമായി വിലയിരുത്തുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. എങ്കിലും ഇതുതന്നെRead More