Essays

 
 

ഇതു നാം അര്‍ഹിക്കുന്ന സര്‍ക്കാര്‍ തന്നെ

C R Neelakandan

ഓരോ ജനതക്കും അവരവര്‍ അര്‍ഹിക്കുന്ന ഭരണകൂടങ്ങളെയാ ണ് കിട്ടുകയെന്ന് പറയുന്നത് എത്ര ശരിയാണെന്ന് നമ്മുടെ സര്‍ക്കാറുകള്‍ തെളിയിച്ചു കൊ ണ്ടേയിരിക്കുന്നു. മലയാളികള്‍ സമൂഹത്തേയും ചരിത്രത്തെയും കുറിച്ച് യാഥാര്‍ഥ്യ ബോധമില്ലാ ത്തവരാണെന്നത് നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കും ബാധകമാണ്. നിരവധി വിഷയങ്ങളില്‍ ഇത് നാം കാണുന്നു. ഏറ്റവും ഒടുവില്‍ ഭക്ഷ്യ വസ്തുക്കളിലെ, വിശേഷിച്ച് പച്ചക്കറികളിലേയും പഴങ്ങളിലേയും കീടനാശിനി യുടെ അംശങ്ങള്‍ പരിശോധിച്ച് കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം തന്നെ നോക്കുക. ആരോഗ്യ, കൃഷി മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇത് പറയുന്നത്. കേട്ടാല്‍ എത്ര ശരിയാണ്, ആവശ്യമാണ്. പക്ഷേ ഇതെത്ര മാത്രം ഫലിതമയമാണ്! ഒന്നാമതായി, മലയാളികള്‍ ‘ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരും ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്ത’വരുമാണ്. നാം ഭക്ഷിക്കുന്ന വസ്തുക്കളില്‍ 90 ശതമാനവും പുറത്തുനിന്നും വരുന്നവയാണ്. ഈ പഴങ്ങളും പച്ചക്കറികളും എങ്ങനെ എവിടെവെച്ച് ആര് പരിശോധിക്കും? എന്നതാണ് പ്രധാനRead More


മലയാളം മറക്കുന്ന മലയാളികൾ

അടുത്തകാലംവരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കുവാനുള്ള ശ്രമമില്ലായിരുന്നു. അതിലേറെ പരിതാ പകരമാണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം സംസാരി ച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്കിയിരുന്നു എന്നത്.


ഉയരുന്ന ‘ദൈവങ്ങളും’ തളരുന്ന മനുഷ്യരും

ഫെഡറിക് നീഷേ, ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരു ന്നെങ്കിൽ ദൈവം മരിച്ചുവെന്ന് ഒരിക്കലും പറയുകയില്ലാ യിരുന്നു. അത്രയധികം ‘ആൾ‘ ദൈവങ്ങളുടെ നടുവിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്! വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ഇടയിലെ നേരിയ നൂൽ പാലത്തിലൂ ടെയാണ് നമ്മുടെ പ്രയാണവും. ബുദ്ധൻ തൊട്ട് ഒരു പാട് അത്മീയാചാര്യന്മാരും സൂഫിവര്യ ന്മാരും സമ്പന്നമാക്കിയ ഒരു ഭൂത കാലം നമുക്കുണ്ട്. ഭാരതീയ തത്വചിന്തയനുസരിച്ച് പ്രപഞ്ചം നിർമിക്കപ്പെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതു ശക്തിയാലാണോ അതാണ് പരബ്രഹ്മം. അത് തന്നെയാണ് ദ്രവ്യമായും ഊര്‍ജ്ജമായും കാല മായും പ്രത്യക്ഷപ്പെടുന്നതും. ഈ പരബ്രഹ്മത്തെ തന്നെയാണ് ഈശ്വരനായി സങ്കൽ പ്പിക്കുന്നത് ഏകകോശ ജീവിയായ അമീബ മുതൽ സൃഷ്ടിയുടെ ഉന്നതങ്ങളിൽ നിൽക്കുന്ന മനുഷ്യനിൽ വരെ നിറഞ്ഞു നില്ക്കുന്നതും ഈ ബോധം അല്ലെങ്കിൽ സത്ത തന്നെയാണ് എന്ന് പറയാം. ”അഹം ബ്രഹ്മ്മാസ്മി” – നീ തന്നെയാണ് ഈശ്വരൻ, ”തത്വമസി” – അത് നീ തന്നെ,Read More


കലയും ആസ്വാദന നിലവാരവും

ഓരോ നിമിഷവും സീമാതീത മായ വിവരങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു കാലഘട്ടത്തിനാണ് നമ്മുടെ ജീവിതം രൂപപ്പെടുന്നത്. വിവരങ്ങൾ മാത്രമല്ല കലകളും ഇങ്ങനെ ഓരോ നിമിഷവും കൂടി കൂടി വരുന്നു. നവസമൂഹ മാധ്യമങ്ങളിൽ എല്ലാം എത്ര ലക്ഷക്കണക്കിനാണ് പുതിയ വീഡിയോ / ചിത്രങ്ങൾ / സാഹിത്യം എന്നിവ അപ്‌ലോഡ്‌ ചെയ്യപ്പെടുന്നത്. ഇവിടെ പ്രസക്തമായ വസ്തുത ഇവയുടെ എണ്ണം നമ്മളെ  ആശ്ചര്യപ്പെടുത്തും, പക്ഷെ വൈവിധ്യം നമ്മളെ നിരാശരും ആക്കും എന്നതാണ്. അത് തന്നെ ആണ് നമ്മുടെ പ്രധാന ചാനലുക ളുടെയും കാര്യം. കെട്ടിലും മട്ടിലും പുതുമ ഉണ്ട് പക്ഷെ വൈവിധ്യം വളരെ തുച്ഛം. സൃഷ്ടിക്കപ്പെടുന്ന കലയുടെ വിരസതയും നിരർധകതയും ആണ്, പല ക്യാമറ കണ്ണുകളും നമ്മുടെ ജീവിതത്തിന്റെ ദിവസക്കാഴ്ചകൾ തേടി വരാൻ ഇടയാക്കുന്നത്. വ്യക്തി ജീവിതം ചാനലിൽ തുറന്നു കാണിച്ചാൽ പ്രതിഫലം ലഭിക്കാനിടയുള്ള ഒരു വസ്തു ആയി മാറുകയും, കാറിനും ഫ്ലാറ്റിനുംRead More


ആസൂത്രണത്തിന്റെ സ്‌ത്രൈണ പാഠങ്ങള്‍

സാധാരണ വര്‍ത്തമാനങ്ങളില്‍ എപ്പോഴും കയറിവരാറുള്ള ഒന്നാണ് തൊഴില്‍ സാഹചര്യം. അമ്മയ്‌ക്കെന്താ ജോലി? അമ്മയ്ക്ക് ജോലിയില്ല. അച്ഛന്‍ റെയില്‍വേയിലാണ്, അധ്യാപകനാണ്, അല്ലെങ്കില്‍ കൂലിപ്പണിയാണ് എന്ന് എളുപ്പത്തില്‍ പറഞ്ഞു പോകുന്നു. ജോലിയുള്ള അച്ഛനാണ് അംഗീകാരമുള്ളയാള്‍. അസ്തിത്വമുള്ളയാള്‍. അമ്മ വീട്ടിലിരിക്കുന്നവള്‍. പുറമെ ജോലിക്ക് പോകാത്തവള്‍. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ധനം സമ്പാദിക്കാനാവാത്തവള്‍. അത് അമ്മയുടെ താഴ്ന്ന സാമൂഹിക നിലയ്ക്ക് അടിവരയിടുന്നു. പുറത്ത് ചെയ്യുന്ന ജോലി പണം കിട്ടുന്നതും അകത്ത് ചെയ്യുന്ന ജോലി പണം കിട്ടാത്തതുമാണെന്ന് വേര്‍തിരിവുണ്ട്. പണം കിട്ടാത്ത ജോലി മൂല്യമില്ലാത്ത ജോലി എന്ന വിലയിരുത്തലും ഉണ്ടാകുന്നു. അതേസമയം സ്ത്രീയുടെ വീട്ടുജോലികള്‍ വിവിധ മേഖലകളില്‍പെടുന്ന കായികവും ബുദ്ധിപരവുമായ പ്രവര്‍ത്തനമാണ്. അത് വിലമതിക്കാനാവാത്തതുമാണ്. അതിന് സാമ്പത്തികമായി മൂല്യനിര്‍ണയം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ സാമ്പത്തികമായി നേട്ടമില്ലാത്തതല്ല എന്നല്ല അതിനര്‍ത്ഥം. വൈകാരികവും വൈയക്തികവുമായ ഘടകങ്ങള്‍ അതിന് ഒരു പരിധിവരെ സാമ്പത്തികമായി വിലയിരുത്തുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. എങ്കിലും ഇതുതന്നെRead More