സൈകതം

 
 

കവിത

Saikatham Online Malayalam Magazine

വിത..എന്ത്‌?
കവിത എന്ത്‌?

എനിക്ക്‌:
വാ വിതച്ചതിൽ
വിരിഞ്ഞ കാ…


പാറുപ്പടി

Saikatham Online Malayalam Magazine

പാറുപ്പടിയിൽ നിന്ന് പരതക്കാട് കവലയിലൂടെ നീലൻ പാറുവിനെ വലിച്ചിഴച്ചു കൊണ്ട് നടന്നത് എ ന്തിനാണെന്നോ എങ്ങോട്ടാണെ ന്നോ ആർക്കും മനസിലായിട്ടില്ല. ആ സ്ഥലത്തിന് നാട്ടുകാർ പേരി ട്ടത് പാറുവിന്റെ ജനനം കൊണ്ട ല്ലെങ്കിലും വളർച്ചകൊണ്ടാണ്. പ ള്ളിയേലിൽ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേരെന്നും ആദ്യം നെൽകൃഷിയും പിന്നെ കവുങ്ങും വില കുറഞ്ഞപ്പോൾ കുട്ടികളുടെ മൈതാനവും ആയി എന്നൊക്കെ ചരിത്രത്തെ എന്തിനൊക്കൊയോ വേണ്ടി പുനർ വായിക്കുന്നവർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഒരോരത്തുള്ള കുടിയിലാണ് താണുവും കാളിയും പാറുവും പാർത്തിരുന്നത്. പാറുവിനെ പെറ്റതോടെ തുണിയല ക്കാൻ പ്രസവിച്ചവീടുകളിൽ നിന്ന് മാത്രമേകാളിയെ വിളിക്കാറുളളൂ. അച്ഛൻ താണുപണിക്കോ വൈകിട്ട് ഷാപ്പിലേക്കോ പോകാറില്ല. കളിക്കൂട്ടുകാരൻ നീലന്റെ അമ്മ കൊറ്റിയുടെ കൂടെ പുല്ലു ചെത്താൻ പാറു പോകാൻ തന്നെ കാരണംഉണക്ക പുളി ചതച്ചത് കൊറ്റിയുടെ കോന്തലക്കൽ നിറയെ ഉണ്ടാകും. അതും നീലാഞ്ചേരി തോട്ടിലെ വെളളവും കുടിക്കുക എന്നത്Read More


സൊമാലിയ നമുക്കൊരു മുന്നറിയിപ്പ്

Saikatham Online Malayalam Magazine

ലോകത്തിലെ മുപ്പതിലധികം രാജ്യങ്ങൾ ശുദ്ധജലക്ഷാമം അനുഭവിക്കുകയും കോടിക്ക ണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. 2016 തികയുമ്പോൾ ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജലദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരുംതലമുറ വെളളത്തിനുവേണ്ടി സംഘർഷത്തിലേർപ്പെ ടേണ്ടി വരുന്ന ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാവുക. ‘ജലക്ഷാമം പരിഹരിക്കുന്ന വ്യക്തി രണ്ടു നോബേൽസമ്മാനങ്ങൾക്ക് അർഹനാണ് ഒന്ന് ശാസ്ത്രത്തിനും രണ്ടാമത്തേത് സമാധാനത്തിനും’ ജോൺ എഫ് കെന്നഡിയുടെ ഈ വാക്കുകൾ വിസ്മരിക്കാൻ ലോകരാജ്യങ്ങൾക്ക് കഴിയുകയില്ല. ലോകജനതയിൽ 110കോടി ആളുകൾക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യവികസന റിപ്പോർട്ട് പറയുന്നു. ഇതിൽ ഭൂരിഭാഗവും ദരിദ്രരാണ് ചില രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ വരുമാനത്തിന്റെ 10ശതമാനവും കുടിവെള്ളത്തിനു വേണ്ടി ചെലവഴി ക്കേണ്ടി വരുന്നു. ഒരു ജലഗോളമായ ഭൂമിയിലെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുകലർന്ന സമുദ്രജലമാണ്. ഭൂഗോളത്തി ലെ മൊത്തം ജലത്തിന്റെ രണ്ടരശതമാനം ശുദ്ധജലവും അതിന്റെ 70ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30ശതമാനRead More


വിയർപ്പുമണികൾ

Saikatham Online Magazine

  “തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ; വിലയായ് നല്‌കണം മെയ്‌തൻ വേർപ്പുമുത്തുകൾ മേല്‌ക്കുമേൽ” ഈ വരികൾ വായിക്കുമ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നുന്നുണ്ടോ?     ഇന്നത്തെ കേരളത്തിൽ ഈ വരികൾ എത്രത്തോളം പ്രസക്തമാണ്? പേരും നാളും സ്ഥലവും സമയവുമെല്ലാം വെളിപ്പെടുത്തി നമ്മുടെ നാട്ടിൽ ഒന്നും പറയാൻ പാടില്ല. മാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാട്ടുകള്ളന്മാർ പോലും മാനനഷ്ടത്തിന് കേസ്സുകൊടുക്കും. അതുകൊണ്ട് എവിടെയാണ്, ആരാണ് എന്നൊന്നും വെളിപ്പെടുത്താതെ കാര്യം പറയാം. കുറച്ചു മാസ്സങ്ങൾക്ക് മുൻപ് എനിക്ക് കൊല്ലത്തുള്ള ഒരു സർക്കാർ ഓഫീസിൽ ഔദ്യോഗികമായ ഒരു ആവശ്യത്തിനായി പോകേണ്ടി വന്നു. വളരെ അത്യാവശ്യമായി ചില ഡോക്യുമെന്റ്സ് അവിടെ നിന്ന് വാങ്ങേണ്ടതുണ്ട്. ധാരാളം ഓഫീസ്സുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ്. പലരോടും അന്വേഷിച്ച് എനിക്ക് സമീപിക്കേണ്ട ഓഫീസ് കണ്ടുപിടിച്ചു. അതിൽ ആദ്യത്തെ സീറ്റിൽ ഇരിക്കുന്നത് അധികം പ്രായമില്ലാത്ത ഒരു പെണ്‍കുട്ടിയാണ്. എതിർവശത്തുനിൽക്കുന്ന സമപ്രായക്കാരായ മറ്റു രണ്ട്Read More


സുപരിചിത മനശാസ്ത്രം

Saikatham Online Malayalam Magazine

ജീവിതത്തിൽ പലരും അറി ഞ്ഞും, അറിയാതയും മനശാ സ്ത്രമുപയോഗിക്കുന്നുണ്ട്‌. പക്ഷേ അവരിത്‌ സർവ്വകലാ ശാലകളിൽനിന്നും ആർജ്ജി ച്ചെടുത്തവയല്ല. ജീവിതയാത്ര കളിൽനിന്നും പലതും കൈ യ്യിൽ വന്നുപെട്ടതാണ്. ഇതൊരു ചികിത്സാ സമ്പ്രദാ യം മാത്രമല്ല, കാരണം മിക്ക മേഘലകളിലും ഇന്ന് മന ശാസ്ത്രം ഉപയോഗിക്കുന്നുണ്ട്‌. നാം എവിടെചെന്നുപെട്ടാലും മനശാസ്ത്രം അറിയുന്നവരാണ് ചുറ്റിനും. എന്തിന് താങ്കൾപോലും. താങ്കളുടെ മുന്നിൽ വന്നുപെട്ട ഒരുവൻ തന്നെ കബളിപ്പിക്കാൻ വന്നവനാണോ, സഹായിക്കാൻ വന്നവനാണോ എന്നെങ്കിലും പറയുവാൻ സാധിക്കും. ഇത്‌ “ഇന്റ്യുഷൻ” വഴി ലഭിച്ചതാ യിരിക്കും. കാരണം എപ്പോൾ ഏതു സാഹചര്യത്തിൽ പഠിചെടുത്തവ എന്നുപറയാൻ സാധിക്കുകയില്ല. ഇപ്പോൾ താങ്കൾ ഷോപ്പിങ്ങിനു പോകുന്നുവെന്നിരിക്കട്ടെ. സെയിൽ മാനോട്‌, അല്ലെങ്കിൽ വഴിയോര കച്ചവടക്കാരനോട്‌ സാധനത്തിന്റെ ഗുണനിലവാരം, വില തുടങ്ങിയവ ചോദിച്ചു തുടങ്ങുമ്പോൾ തന്നെ അയാൾക്ക്‌ മനസ്സിലാക്കുവാൻ സാധിക്കും താങ്കൾ അതിൽ ആകൃഷ്ടനായിരിക്കുന്നോ ഇല്ലയോ എന്നത്‌. അർത്ഥ സമ്മതത്തിലായ താങ്കളുടെ മനസ്സിനെRead More