ശ്രീഹരി

 
 

ആണത്തമേ!

കിഴവനും കടലിനുമിടയില്‍ തോല്‍പിക്കാനാവാതെ തകര്‍ക്കപ്പെട്ടുപോയ പൂര്‍വ ജന്‍മമേ! ആവര്‍ത്തിക്കപ്പെടുന്നുണ്ട് ആര്‍ത്തിയവസാനിച്ചിട്ടില്ലാത്ത കത്തിമുനകളില്‍ അപൂര്‍വ ജന്‍മങ്ങള്‍ …      ഇരുമ്പാണിയും മുളയാണിയുമായി വീണ്ടുമൊരുങ്ങുന്നുണ്ട് ചതിച്ചിന്തകള്‍ … ചിതാനന്ദങ്ങള്‍ … കൊന്നതാരെന്ന് ഏറ്റു പറയാനാവാതെ തിന്നു തീരുന്നുണ്ട് പെറ്റുപോയ പാപങ്ങള്‍ … ചത്തുപോയ വാക്കുകള്‍ … തോല്‍വിയില്ലാക്കൊലകളില്‍ നശിപ്പിച്ചു നശിപ്പിച്ച് വിശപ്പടക്കുന്നുണ്ട് വടിവാളുകള്‍ … വിള തിന്നുന്ന വേലികള്‍ … കടലിനും ചെകുത്താനുമിടയില്‍ ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലും അപരിഹാര്യമായിത്തുടരുന്നുണ്ട് ആണ്‍പോരിമയുടെ അവസ്ഥാന്തരങ്ങള്‍ … ആണത്തമേ! ആണിയിളകിയ പലകപോലെ പൊളിഞ്ഞു പോകുന്നുണ്ട് ഇടയിലെവിടെയോ പെട്ട പൊട്ടനാണുങ്ങള്‍ !  By : എ. സി. ശ്രീഹരി Link to this post!