Main Menu

കവര്‍ സ്റ്റോറി

 
 

കാലുമാറുന്ന ഇടതുപക്ഷരാഷ്ട്രീയം

കവര്‍ സ്റ്റോറി സഹകരണ സംഘങ്ങള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ പാര്‍ട്ടി കെട്ടിപ്പടുത്തതോടെ പാര്‍ട്ടിസമ്മേളനങ്ങളില്‍ കാണുന്ന വലിയ ആള്‍ക്കൂട്ടങ്ങളെല്ലാം വെറും കരിയറിസ്റ്റുകള്‍ മാത്രമായി മാറി. പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറാകുന്ന പഴയ അണികളുടെ അസാന്നിധ്യം എതിരാളികളെ കൊല്ലാന്‍ ക്വട്ടേഷന്‍ ടീമിനെ ഏര്‍പ്പാടാക്കുന്ന നിലയിലേക്ക് പാര്‍ട്ടിയെ എത്തിച്ചു. പല കൊലകളും നടത്തുന്നത് ക്വട്ടേഷന്‍ ടീമുകളായതോടെ ആ ക്രിമിനല്‍ സംഘത്തിന്റെ നിയന്ത്രണക്കാരായി പാര്‍ട്ടി പ്രദേശികനേതാക്കള്‍ വഴിമാറുകയും ചെയ്തു. പുറമെ നിന്ന് നോക്കുമ്പോള്‍ ജനാധിപത്യപാര്‍ട്ടി എന്ന് തോന്നുമെങ്കിലും സി.പി.എം ക്രിമിനല്‍ സംഘമായി സാവധാനം മാറുകയാണ്.  1977ല്‍ അടിയന്തിരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ തറപറ്റി ക്കാന്‍ അത്യപൂര്‍വ്വമായ മുന്നണിയാണ് കേരളത്തില്‍ ഉടലെടുത്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ബദ്ധവൈരികളെന്ന് കണക്കു കൂട്ടിയ ആര്‍ .എസ്.എസിന്റെ വകഭേദമായ ജനസംഘം അടങ്ങുന്ന ജനതാപാര്‍ട്ടിക്കൊപ്പമായിരുന്നു സി.പി.എം നിലയുറപ്പിച്ചത്. കേന്ദ്രത്തിലെ ഇന്ദിരാകോണ്‍ഗ്രസ് ഭരണത്തിനെതിരായ വികാരത്തിന്റെ പുറത്താണ് ഇത്തരം കൂട്ടുമുന്ന ണികള്‍ ഒറ്റെക്കെട്ടായി കോണ്‍ഗ്രസ്സിനെതിരെRead More