|
|
|
|
|
മലയാളി സമൂഹത്തില്‍ ജാതി മത സ്പര്‍ദ്ദകള്‍ രൂപപ്പെടുത്താന്‍ പോന്ന ഒട്ടനവധി വിവാദങ്ങള്‍ സമീപകാല ത്ത് ഉടലെടുത്തിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ രൂപമാണ് മാധ്യമം വാരികയില്‍ വിജു വി നായര്‍ ഉയര്‍ത്തി ക്കൊണ്ടു വന്ന "ഇ മെയില്‍ വിവാദം". കേരളീയ സാമൂഹിക ജീവിതത്തില്‍ ദൂരവ്യാപകമായ ആഘാതങ്ങള്‍ ഏ ല്‌പ്പിക്കാന്‍ കരുത്തുറ്റ ഒരു ആയുധമായ് ഇതിനെ എല്ലാ അര്‍ത്ഥത്തിലും കാണാവുന്നതുമാണ്. ഇത്തരം ഭയ ങ്ങള്‍ മുന്നിലെത്തുമ്പോള്‍ നാം എങ്ങിനെ സമീപിക്കണം അല്ലെങ്കിൽ ജാഗരൂഗരാവണം എന്നത്, പ്രാധാന്യ മര്‍ഹിക്കുന്ന ഒന്നാണ്. വളരെ സങ്കീര്‍ണ്ണമായ സമകാലീക രാഷ്ടീയാന്തരീക്ഷത്തില്‍, വ്യക്തതയും വ്യതിരിക്തത യും ഇത്തരം വിഷയങ്ങളില്‍ രൂപപ്പെടുത്തുക എന്നത് കാഠിന്യമേറിയ ഒരു വ്യവഹാരമാണ്. അതിന് കാരണം ഓരോ വിഷയത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ നമുക്ക് മുന്നിലേക്ക് ഒഴുകിയടിയുന്ന വിവരങ്ങളിലെ വൈരുദ്ധ്യമാ ണ്.ഈ വൈരുദ്ധ്യങ്ങളില്‍ പ്രിന്റ്, വിഷ്വല്‍ മീഡിയകളില്‍ , വ്യക്തി നിഷ്ടമായ അഭിപ്രായങ്ങളിലെല്ലാം തന്നെ വ്യത്യസ്ഥ താത്പര്യങ്ങള്‍ അന്തര്‍ലീനമാണ്. ഈ സത്യം ബോധ്യമുണ്ടായാല്‍ തന്നെയും അതില്‍ നിന്ന് സത്യം വേര്‍തിരിച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ശ്രീ നാരായണ ഗുരുവും, അയ്യങ്കാളിയും, സ ഹോദരനയ്യപ്പനും, പൊയ്കയില്‍ യോഹന്നാനും, മക്തി തങ്ങളും ഉള്‍പ്പെടുന്ന ഉത്പതിഷ്ണുക്കളുടെ പുരോഗമന ചിന്താ ധാരയിലൂന്നിയ കേരളീയ നവോത്ഥാനം, എല്ലാ അര്‍ത്ഥത്തിലും മത, ജാതി രഹിതമായൊരു സാമൂ ഹിക ജീവിതത്തിനെയും; അതോടൊപ്പം തന്നെ മനുഷ്യ സമൂഹം കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെയും, സാങ്കേ തിക മൂന്നേറ്റങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ടുള്ള പുരോഗമനപരമായ സമൂഹത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിനെയാ ണ് സ്വപ്നം കണ്ടിരുന്നത്. ഇത് മതബന്ധിയായതോ ജാതിയിലതിഷ്ടിതമായതോ ആയ വേര്‍തിരിവുകളെ ഇല്ലാതാക്കിക്കൊണ്ട് അതു വരെ നില നിന്നിരുന്ന സാമൂഹികാസമത്വത്തെ ആധുനികതയുടെ സങ്കേതങ്ങളില്‍ പുന:സ്ഥാപിച്ചു കൊണ്ട് അവസാനിപ്പിക്കാനുള്ള ശ്രമമായി കാണാവുന്നതാണ്. എന്നാൽ പുതുയുഗ മാധ്യമങ്ങളും ഭരണപ്രസ്ഥാനങ്ങളും സർക്കാർ യന്ത്രങ്ങളും ഇതിനെയെല്ലാം തിരികെ കൊണ്ടു വരാൻ ശ്രമിക്കുകയാണോ എന്ന് സംശയിക്കപ്പെട്ടു പോകുന്നതിൽ പൊതുജനങ്ങളെ കുറ്റപ്പെടുത്താനാവില്ല.
|
|
|
|
|
|
|
All rights are reserved ©. Please submit your articles and contributions to article@saikatham.com
saikatham.com provider of blog,blog aggregator,blogroll,kerala images,malayalam
essays,malayalam fonts,malayalam poems,malayalam stories,malayalam typing
softwares,Online malayalam magazine,news,hot news,varamozhi,malayalam dictionary
|
|
|