Editor

 

ചുവന്ന ചിത്രശലഭം

Saikatham Online Malayalam Magazine

അന്നേരം…
വേരുകള്‍ വാടിയ
പെണ്‍ചെടിയുടെ ആത്മാവില്‍,
ഒരു ദീര്‍ഘ മൗനം പൂവിടാറുണ്ട്.


മനസ്സെന്ന പ്രതിഭാസം

Saikatham Online Malayalam Magazine

വ്യത്യസ്ഥമായ ചിന്താശേഷികളും, സ്വഭാവങ്ങളും, പെരുമാറ്റങ്ങളുമുള്ള വർ എന്നുമാത്രമല്ല, പലമേഘല യിലുള്ള വ്യാപാരികൾ, തൊഴിലാ ളികൾ, കർഷകർ, വിവിധ മേഖല യിൽ ജോലിചെയ്യുന്നവർ എന്നി വരെ കൂടാതെ വിദ്യാർത്ഥികളും, തൊഴിലില്ലാത്തവരുമൊക്കെ ചേരുന്നതാണ് നമ്മുടെ സമൂഹം. ഇതിൽ ഏറിയ പങ്ക് ജനങ്ങളും സ്വ ന്തം കഴിവുകളെ വിശ്വസിക്കാതെ, അന്ധവിശ്വാസത്തിൽ ഉറച്ചു വിശ്വ സിക്കുന്നവരാണ്. ഒരുകാലത്ത്‌ അന്ധവിശ്വാസങ്ങളുടെ പ്രതീകമായ മാന്ത്രികവും, ജ്യോതിഷവുമൊക്കെ കൂടുതൽ നടമാടിയതിനാലാകും  ഇന്ത്യ ബ്ലാക്‌ മാജിക്കുകാരുടെ നാടാണന്ന് യൂറോപ്യൻസ്‌ വിശേഷിപ്പിച്ചത്‌. അതിൽ തെറ്റുപറയാൻ പറ്റില്ല കാരണം അത്രക്ക്‌ അന്ധവിശ്വാസങ്ങൾ ഇവിടെയുണ്ടായിരുന്നു. കാലചക്രത്തിന്റെ ഗതിമാറിയപ്പോൾ കുറെയൊക്കെ ഒഴുകി പോയിരുന്നു. ഒഴുക്കിനെ പ്രതിരോധിച്ചുനിന്നവ കൂടുതൽ ശക്തമായി ഈ നൂറ്റാണ്ടിൽ പച്ചപിടിച്ചുവരുന്നു. വിശ്വാസമാകാം, അത്‌ അന്ധമാകുമ്പോൾ സമൂഹത്തെക്കൂടിയാണു ബാധിക്കുക. ഉദാഹരണത്തിന് ജ്യോതിഷത്തിന്റെ കാര്യം ഒന്നെടുക്കാം. കണക്കിന്റെ കളിയാണെന്നു പറയുന്നവരുണ്ട്‌. 9 ഗ്രഹങ്ങളും, 27 നക്ഷത്രങ്ങളുമുണ്ട്‌. അവയാണ് നമ്മേ നിയന്ത്രിക്കുന്നത്‌ എന്നുപറഞ്ഞാൽ സാമാന്യ ബുദ്ധിയുള്ളവന് ദഹിക്കില്ല.Read More


പാറുപ്പടി

Saikatham Online Malayalam Magazine

പാറുപ്പടിയിൽ നിന്ന് പരതക്കാട് കവലയിലൂടെ നീലൻ പാറുവിനെ വലിച്ചിഴച്ചു കൊണ്ട് നടന്നത് എ ന്തിനാണെന്നോ എങ്ങോട്ടാണെ ന്നോ ആർക്കും മനസിലായിട്ടില്ല. ആ സ്ഥലത്തിന് നാട്ടുകാർ പേരി ട്ടത് പാറുവിന്റെ ജനനം കൊണ്ട ല്ലെങ്കിലും വളർച്ചകൊണ്ടാണ്. പ ള്ളിയേലിൽ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേരെന്നും ആദ്യം നെൽകൃഷിയും പിന്നെ കവുങ്ങും വില കുറഞ്ഞപ്പോൾ കുട്ടികളുടെ മൈതാനവും ആയി എന്നൊക്കെ ചരിത്രത്തെ എന്തിനൊക്കൊയോ വേണ്ടി പുനർ വായിക്കുന്നവർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഒരോരത്തുള്ള കുടിയിലാണ് താണുവും കാളിയും പാറുവും പാർത്തിരുന്നത്. പാറുവിനെ പെറ്റതോടെ തുണിയല ക്കാൻ പ്രസവിച്ചവീടുകളിൽ നിന്ന് മാത്രമേകാളിയെ വിളിക്കാറുളളൂ. അച്ഛൻ താണുപണിക്കോ വൈകിട്ട് ഷാപ്പിലേക്കോ പോകാറില്ല. കളിക്കൂട്ടുകാരൻ നീലന്റെ അമ്മ കൊറ്റിയുടെ കൂടെ പുല്ലു ചെത്താൻ പാറു പോകാൻ തന്നെ കാരണംഉണക്ക പുളി ചതച്ചത് കൊറ്റിയുടെ കോന്തലക്കൽ നിറയെ ഉണ്ടാകും. അതും നീലാഞ്ചേരി തോട്ടിലെ വെളളവും കുടിക്കുക എന്നത്Read More


വേണമെന്ന്  വിചാരിച്ചല്ല

Saikatham Online Malayalam Magazine

ചിരി മറന്നവരുമുണ്ട്‌
ചിരിക്കുമ്പോള്‍
വക്കു പൊട്ടിയ പോലെയാവുന്നവരും

വേണമെന്ന് വിചാരിച്ചല്ല,
പരിശീലിച്ചത് മറന്ന
കുതിരകളെപ്പോലെയാണ് അപ്പോള്‍ !
പന്തയക്കളങ്ങളിൽ അവ പകച്ചു നിലക്കും


ഇന്ത്യൻ സമ്പദ്ഘടനയെ ശുചീകരിക്കാൻ ഈ നീക്കത്തിനു കഴിയുമോ?

saikatham online malayalam magazine

നവംബർ 8ആം തീയതി, ദിവസം തീരാൻ വെറും മൂന്നര മണിക്കൂർ സമയം ബാക്കിയുള്ളപ്പോഴാണ് അടിയന്തരാവസ്ഥയുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് 500 രൂപയുടെ യും 1000 രൂപയുടെയും കറൻസി നോട്ടുകൾക്ക് വിലക്ക് ഏർപ്പെടു ത്തിയ കാര്യം രാജ്യത്തിനെ അഭി സംബോധന ചെയ്ത് പ്രധാനമ ന്ത്രി നരേന്ദ്രമോദി ഈ തീരുമാ നം വെളിപ്പെടുത്തിയത്. തുടർന്ന് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട റിസർവ്വ് ബാങ്ക് ഗവർണ്ണർ ഊർജ്ജിത് പട്ടേലും, ഇക്കണോമിക്ക് അഫയേഴ്‌സ് സെക്രട്ടറി ശക്തികാന്ത് ദാസും വിശദമായിത്തന്നെ ഇങ്ങിനെയൊരു തീരുമാനം ഗവർമെന്റ് എടുക്കാൻ നിർബന്ധിതമായതിന്റെ കാര്യകാരണസഹിതം വിവരിച്ചു. പാക്കിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക് ധാരാളം കള്ളനോട്ടുകൾ വരുന്നുണ്ടെന്നും, ഇത് ഭീകരർക്കും തീവ്രവാദപ്രവർത്തനങ്ങൾക്കുമാണെന്നും അതിനെ തടുക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പെട്ടെന്നുള്ള പ്രഖ്യാപനംകൊണ്ട് സാധാരണ ജനങ്ങളാണ് കൂടുതൽ ആശങ്കപ്പെട്ടത്. ഏതാനും ദിവസങ്ങളിലായി കഷ്ടപ്പാടും ദുരിതങ്ങളും പേറുന്നതും സാധാരണക്കാർക്കുതന്നെയാണ്. നേരിട്ടുള്ള പണത്തിന്റെ വിനിമയം ഒഴിവാക്കി ഇന്ത്യൻ സമ്പദ്ഘടനയെRead More