|
|
|
|
|
| സൈകതം മെയ് 2010
| ലക്കം - 2 |
പുസ്തകം - 1 |
കവിത
ഡോ. ടി. എന്‍. സീമ
രുചിയുടെ പരീക്ഷണശാലയില്‍
ഗണിതമെന്നെ
വല്ലാതെ വലയ്ക്കുന്നു.
ചപ്പാത്തിയുടെ വട്ടം,
അവിയല്‍ കഷ്ണങ്ങളുടെ അനുപാതം,
മസാലച്ചേരുവകളുടെ
അസംഘ്യം സാദ്ധ്യതകള്‍...
അടുപ്പില്‍ തിളച്ചു
തൂവുന്ന പാല്‍;
ഭൌതിക ശാസ്ത്രവും ....
പുളിച്ചു പൊങ്ങിയ
തൈര്‍ ;
രസതന്ത്രവും പഠിപ്പിയ്ക്കുന്നു .....
ജീവചക്ക്രത്തിന്റെ
ഓരത്ത് നിന്നെന്നെ
കൈ കാട്ടി വിളിച്ച സ്നേഹവും ;
എണ്ണയില്‍
മൊരിയാന്‍ തയ്യാറെടുക്കുന്നു....
പച്ചക്കറിയുടെ സാമൂഹ്യപദവിയും
അരിയുടെ
സാമ്പത്തിക ശാസ്ത്രവും
ഭക്ഷണത്തിന്റെ വര്‍ഗ്ഗ ബന്ധം പറഞ്ഞു തന്നു..
ഇത്
രുചിയുടെ അനന്തരൂപങ്ങള്‍
തേടിയുള്ള കൊടുംതപസ്യ .....
അടുപ്പില്‍
ഒരു ദോശ വട്ടത്തിലാകാന്‍
കോമ്പസ് തേടുന്നു ...
അപൂര്‍വ്വ
ചേരുവകളുടെ സ്നേഹസൗഹാര്‍ദ്ദങ്ങളില്‍
സാംബാര്‍ നിറഞ്ഞു തുളുമ്പുന്നു .
ഞാന്‍ കവിതാ രചനയിലാണ്
വൃത്തത്തില്‍....
നീളത്തില്‍....
ചതുരത്തില്‍
...
|
|
|
|
|
|
All rights are reserved ©. Please submit your articles and contributions to article@saikatham.com
saikatham.com provider of blog,blog aggregator,blogroll,kerala images,malayalam
essays,malayalam fonts,malayalam poems,malayalam stories,malayalam typing
softwares,Online malayalam magazine,news,hot news,varamozhi,malayalam dictionary
|
|
|