Main Menu

Thursday, November 10th, 2016

 

വല്മീകം

Saikatham Online Malayalam Magazine

ആദ്യ ലക്കം ഇവിടെ വായിക്കാം   4 ആധി കുറഞ്ഞു കുറഞ്ഞു കുഴപ്പമൊന്നുമില്ലെന്ന ചിന്തയില്‍ വസുമതി വീണ്ടും ഒരു മാപ്പിളപ്പാട്ടിന്റെ ഈണത്തിലങ്ങനെ ഒഴുകിത്തുടങ്ങിയപ്പോഴാണ് രത്നാകരന്‍ രംഗത്തെത്തിയത്. ഉമ്മറത്ത് പരുങ്ങി നില്‍ക്കുന്ന രത്നാകരനെ കണ്ടപ്പോള്‍ തേങ്ങയിടാനും തൊടി നന്നാക്കാനുമൊക്കെ വന്ന ആളാണെന്നാണ് വസുമതി കരുതിയത്. ‘പിന്നിലേയ്ക്ക് പൊയ്ക്കോളൂ, ഞാന്‍ അച്ഛനെ വിളിയ്ക്കാം’ എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് വിഡ്ഢിച്ചിരി ചിരിച്ചു നില്‍ക്കുന്ന രത്നാകരന്റെ പിറകെ ഒരു വയസ്സായ സ്ത്രീയും രണ്ടു മൂന്നു കാരണവന്മാരും കയറി വരുന്നത് കണ്ടത്. പ്രഭാകരന്‍ ആവോളം ചിരിച്ച് അവരെയൊക്കെ ക്ഷണിച്ചിരുത്തുന്നത് കണ്ടതോടെ വസുമതിയ്ക്ക് കാര്യങ്ങള്‍ ഏകദേശം ബോധ്യമായി. പ്രഭാകരന് വസുമതിയുടെ സൌന്ദ ര്യത്തില്‍ വലിയ അഭിമാനമുണ്ടായിരുന്നു, അത് മറിയയുടെ സംഭാവനയാണെങ്കിലും. ആ ഗ്രാമത്തില്‍ത്തന്നെ ഇത്രയും സുന്ദരി വേറെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രഭാകരന്‍ വസുമതിയ്ക്ക് എപ്പോഴും ഉടുപ്പുകളും ആഭരണങ്ങളും വാങ്ങിക്കൊടുത്തിരുന്നു. കറുത്തു തടിച്ച് കഷണ്ടിത്തലയും മലച്ച ചുണ്ടുകളുംRead More