Saturday, April 4th, 2015

 

സൈകതം അഞ്ചാം വാർഷികം ആഘോഷിച്ചു

കോതമംഗലം: പുസ്തകപ്രസാ ധനരംഗത്ത് 150 ഓളം പുസ്ത കങ്ങളുമായി മുന്നേറുന്ന സൈകതം ബുക്‌സിന്റെ അഞ്ചാം വാര്‍ഷികാഘോഷം കോതമംഗലം റോട്ടറി ക്ളബ് ഹാളില്‍ നടന്നു. ജീവകാരു ണ്യ സാംസ്‌കാരിക മേഖല യില്‍ നിറഞ്ഞുനില്‍ക്കുന്ന കൊച്ചൗസേഫ് ചിറ്റിലപ്പി ള്ളി, പ്രശസ്ത സാഹിത്യകാരന്മാരായ കെ എൽ മോഹനവർമ്മ, പായിപ്ര രാധാകൃഷ്ണൻ, സൈകതം മാനേജിംഗ് ഡയറക്റ്റേർസ് ജസ്റ്റിൻ ജേക്കബ്, സംഗീത ജസ്റ്റിൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം ചെയ്തു. തുടർന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഉത്ഘാടന പ്രസംഗം നടത്തി. സൈകത ത്തിന്റെ തുടക്കവും വളർച്ചയും എന്ന വിഷയത്തിൽ സുനിൽ സലാം സംസാരിച്ചു. മുതിര്‍ന്ന എഴുത്തു കാരായ കെ.എല്‍. മോഹനവര്‍മ്മ, പായിപ്ര രാധാകൃഷ്ണന്‍, സച്ചിദാനന്ദന്‍ പുഴങ്കര, പ്രൊഫ. ടി.എം. പൈലി, ടി.വി. മാത്യൂസ്, പ്രൊഫ. ബേബി എം. വര്‍ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സൈകതം പ്രസിദ്ധീകരിച്ച പായിപ്ര രാധാകൃഷ്ണന്റെ നന്മതിന്മകളുടെ പത്തായം പ്രമുഖ നോവലിസ്റ്റ്Read More