Main Menu

Friday, May 9th, 2014

 

അര്‍ത്ഥാന്തരങ്ങള്‍

'എന്താ മാഷേ മുഖത്തൊരു വല്ലായ്ക.' ഹരീന്ദ്രന്റെ മുഖത്ത് ജാള്യം. എങ്കിലും എവിടെ നിന്നോ എത്തിനോക്കിയ ധൈര്യം സംഭരിച്ച് ഹരീന്ദ്രന്‍ പറഞ്ഞു. 'രാവുണ്ണി ആ ടീച്ചറോട് ചെയ്തത് ശരിയായില്ല.' ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. രാവുണ്ണിയുടെ ചിരി മാഞ്ഞു. ഗൗരവത്തിന്റെ ഛായ. 'ശരിയായില്ല… എന്ത് ശരിയായില്ല?' ഹരീന്ദ്രന്റെ നേര്‍ക്കുള്ള നോട്ടത്തില്‍ രൂക്ഷത. രാവുണ്ണി കുറേക്കൂടി നിവര്‍ന്നു നിന്നു. 'പുരുഷന് ഭോഗിക്കാനുള്ളവളാണ് സ്ത്രീ. അവളുടെ അഴകില്‍ മനസ്സ്‌ കൊണ്ടെങ്കിലും ഭോഗി ക്കാത്തവരായി ആരാണുള്ളത്? പ്രകൃതിയുടെ അനിവാര്യതയാണത്. ജീവന്റെ നിലനില്‍പ്പിന് ആധാരവും അതുതന്നെയാണ്'ന്യായീകരണത്തിന്റെ നൂലിഴകളില്‍ രാവുണ്ണി ഞാന്നു. ദേവന്‍ മാര്‍ക്കരികില്‍ ഒന്നിലധികം ഭാര്യമാര്‍ പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നു. തീറ്റിപ്പോറ്റാന്‍ സമ്പത്തും കൂടെ ശയിക്കാന്‍ ആരോഗ്യവും ഉണ്ടെങ്കില്‍ എത്ര വേണേലും ആവാമെന്ന് പറയുന്നവര്‍ക്കരി കിലും വേണ്ടുവോളം സ്ത്രീകള്‍ നിരന്നിരിക്കുന്നു. രാവുണ്ണി അവരെയെല്ലാം മുന്നില്‍ നിറുത്തി. പിന്നില്‍ നിന്ന് ഹരീന്ദ്രനെ എത്തിനോക്കി. 'കാടത്തത്തിലേക്കുള്ള തിരിച്ചുപോക്കാവില്ലേ ഇത്തരം ചിന്തകള്‍.' ഹരീന്ദ്രന്‍Read More