Main Menu

Saturday, November 16th, 2013

 

തൊടുപുഴ

പഴമയില്‍ കീഴ് മലൈനാട്ടിലുള്‍പ്പെട്ടിരുന്ന തൊടുപുഴ പിന്നീട് വടക്കുംകൂറിലായി. ഇതിനിടയിലെന്നോ വെമ്പൊലി നാട്ടില്‍പ്പെട്ടിരുന്നതായും ചില അവ്യക്തസൂചനകള്‍ ലഭ്യമാണ്. 18-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂറിന്റെ ഭാഗമായി. ആധുനിക കാലത്ത് കോട്ടയം ജില്ലയിലും ഭാഷാ സംസ്ഥാന രൂപീകരണത്തോടെ എറണാകുളം ജില്ലയിലുമായി തൊടുപുഴയുടെ സ്ഥാനം. പിന്നീട് ഇടുക്കി ജില്ല നിലവില്‍ വന്നപ്പോള്‍ അതിലേക്കായി നിയോഗം. അങ്ങനെ ഒരുപാട് മാറ്റിക്കൊള്ളിക്കലിന് തൊടുപുഴ വിധേയപ്പെടുക യുണ്ടായി.  മലമടക്കുകളും വനങ്ങളും കൊണ്ട് നിറഞ്ഞ ഇടുക്കി ജില്ലയിലെ ഈ അതിര്‍ത്തി പട്ടണ ത്തിലെത്തുമ്പോഴേക്കും സമതല ഭൂപ്രകൃതിയായി. ജില്ലാ ഭരണകൂടാസ്ഥാനം പൈനാവിലാണെങ്കിലും കോടതികളുടെ ജില്ലാ ആസ്ഥാന പട്ടം തൊടുപുഴക്കു തന്നെ. പേരിന്റെ നിഷ്പത്തി അന്വേഷിച്ചാല്‍ തോട് പുഴയായതുകൊണ്ട് 'തൊടുപുഴ' എന്ന് കിട്ടും. വലിയ  പുഴകളെ വച്ച് നോക്കുമ്പോള്‍ ഇവിടത്തെ പുഴയ്ക്ക് വീതി വളരെ കുറവാണെന്ന കാര്യം അത്തരമൊരു നിഗമന ത്തിലേക്ക് നയിക്കും. തൊടുപുഴ യാറില്‍ ഇന്ന് കാണുന്ന ജലസമൃദ്ധിക്ക് നിദാനം മൂലമറ്റംRead More