Friday, June 8th, 2012

 

മലയാളവും ക്വട്ടേഷന്‍ സംഘവും

    ഏത് ആഗോളവഴികളിലൂടെയും കരുത്തോടെ  മുന്നേറാനാകുമെന്ന് മലയാളഭാഷ തെളിയിച്ചുക്കൊണ്ടിരിക്കുകയാണ്. ആഗോ ളതലത്തില്‍ ആശയവിനിമയാര്‍ഥം ഉപയോഗിക്കുന്ന ഇംഗ്ളീഷ്, ഫ്രഞ്ച്, സ്പാനിഷ്, ചൈനീസ് തുടങ്ങിയ ഭാഷകള്‍ ഒഴികെ ലോകത്തിലെ അനേകം ഭാഷകസമൂഹങ്ങള്‍ നിത്യവ്യവഹാരത്തിന് ഉപയോഗിക്കുന്ന മറ്റ് ഭാഷക ളെല്ലാം അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രചരിപ്പിക്കപ്പടുന്ന ആഗോളീകരണകാലഘട്ടത്തിലെ പലവഴികളിലൂടെ നടന്നേറുകയാണ്. കോഫിഹൗസ്, കല്യാണപന്തല്‍ , ഏ. സി ബാര്‍ , കടപ്പുറം തുടങ്ങിയ പൊതുവിടങ്ങളില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ മലയാളത്തെ കൊല്ലാനുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് കൊല്ലമേറെ യായി. അതൊന്നും ഏശാതെ കൊള്ളേണ്ടത് എടുത്തും തള്ളേണ്ടത് പുറന്തള്ളിയും നമ്മുടെ ഭാഷ മുന്നേറുകയാണ്. മലയാളഭാഷ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് വാദിക്കുന്ന എഴുത്തുകാരുടെ പക്ഷവും ബഹുമുഖമായ ആവിഷ്‌കാര ങ്ങളിലൂടെ മലയാളം ശക്തമായി മുന്നേറുകയാണെന്ന് പറയുന്ന ഭാഷാശാസ്ത്രജ്ഞരുടെ പക്ഷവും ഭാഷയുടെ ഇടത്തും വലത്തുമായിനിന്ന് അങ്കം വെട്ടുകയാണ്. ലാങ്‌ഗ്വേജ് കഫേയിലിരിക്കുന്ന നിങ്ങള്‍ ഏത് നിലപാട് സ്വീകരിക്കണമെന്ന് ആലോചിച്ച് തീരുമാനിച്ചാല്‍Read More


ഹില്ലരിയുടെ വരവും പോക്കും

  ഇന്ത്യ മഹാരാജ്യത്തിന്റെ വാര്‍ഷിക ബജറ്റിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്ന അനുലഭ മുഹൂര്‍ത്തത്തിലാണ് അമേരിക്കയുടെ അധികാര ശ്രേ ണിയിലെ രണ്ടാമത്തെ ആളായ- ലോകത്തിലെ ഏറ്റവും അധികാരമുള്ള വനിതയെന്ന് മാഗസിനുകള്‍ വിശേഷിപ്പിക്കുന്ന- ഹില്ലരി ക്ളിന്റണ്‍ ഇന്ത്യയിലെത്തിയത്. രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രധാനം. ഒന്ന്- ടൈമിങ്. അഥവാ ബജറ്റ് പൂര്‍ത്തീകരിക്കുന്ന സമയത്തിന് എത്തുന്ന മിടുക്ക്. രണ്ട്- ഹില്ലരി ആദ്യം കണ്ടത് പ്രധാനമന്ത്രി മന്‍മോഹന്‍ സി ങ്ങിനേയോ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയേയോ ധനമന്ത്രി പ്രണബ് മുഖര്‍ജിയേയോ വിദേശമന്ത്രി എസ്.എം.കൃഷ്ണയോ അല്ല. യു.പി.എയുടെ ഒരു സഖ്യകക്ഷിയുടെ നേതാവും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയുമായ ഡോ.കുമാരി മമതബാനര്‍ജിയെ ആണ്. ടൈമിങ്ങിന്റെ പ്രധാന്യം എന്താണെന്ന് വച്ചാല്‍, ബജറ്റില്‍ പ്രണബ് കൊണ്ടു വന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളി ലൊന്ന് ജനറല്‍ ആന്റി അവോയ്ഡന്‍സ് നിയമമാണ്. വിദേശനിക്ഷേപം രാജ്യത്തേയ്ക്ക് ഒഴുകി വരുമ്പോള്‍ നിയന്ത്രണം കൊണ്ടു വരാന്‍ ഉദ്ദ്യേശിച്ചുള്ള ഈ നിയമത്തിനെതിരെ വിദേശRead More


മാള്‍ വാക്കിങ്ങും കാണിയുടെ ഏകാന്തതകളും

നഗരമെന്നാല്‍ അവിടുത്തെ റോഡുകളും വാഹനങ്ങളുമല്ല, ആളുകള്‍ തന്നെയുമല്ല, ഷോപ്പിംഗ് മാളുകളാണ്. നഗരത്തിന്റെ ഏറ്റവും ‘മുന്തിയ’ ശീലങ്ങളെ മാളുകളാണ് ആദ്യം വിളംബരം ചെയ്യുന്നത്. ബാര്‍ട്ടര്‍  സിസ്റ്റം മുതല്‍ തുടങ്ങുന്ന ‘ചന്ത’ എന്ന മനുഷ്യന്റെ  പ്രാക്തന സങ്കല്‍പം തന്നെയാണ് കാലദേശങ്ങളിലൂടെ സഞ്ചരിച്ച് ഇന്ന് മാളുകളിലെത്തിച്ചേര്‍ന്നിരിക്കുന്നത്. എല്ലാറ്റിന്റെയും ആദിമൂലം ഒന്നു തന്നെ, കച്ചവടം. വില്‍ക്കുകയും വാങ്ങുകയും ചെയ്യുക എന്ന വിനിമയത്തിനപ്പുറം കച്ചവടം ഉണ്ടാക്കുന്ന ഒരു സംസ്‌കാരം കൂടിയുണ്ട്, ശീലങ്ങളുണ്ട്. ‘മാങ്ങ മാങ്ങ ആര്‍ക്കും വാങ്ങാം, അഞ്ചെടുത്താല്‍ പത്ത്, പത്ത് എടുത്താല്‍ പതിനഞ്ച്’ എന്ന് താളത്തില്‍ ചൊല്ലുന്ന കവലയിലെ പച്ചക്കറിക്കച്ചവടക്കാരന്റെ  ശരീരഭാഷയല്ല തുണിക്കടയില്‍  തുണി മുറിക്കുന്നവന്റെ.  തുണി മുറിക്കുന്നവന്റെ ഭാഷയല്ല ഹോട്ടല്‍ സപ്‌ളയറുടേത്. സപ്‌ളയറുടേതല്ല മെഡിക്കല്‍ റെപ്പിന്റേത് . എല്ലാത്തരം കച്ചവടങ്ങള്‍ക്കും കാരണഭൂതരാകുന്ന ജനവും വ്യത്യസ്തമാണ് . എങ്കിലും വിശാലമായ അര്‍ത്ഥത്തില്‍ ഉപഭോക്തൃത്വത്തിന്റെ കുടക്കീഴില്‍ ഈ ജനതയെ നിര്‍വ്വചിക്കാവുന്നതാണ്. നഗരം പൌരധര്‍മ്മത്തിന് അനുസരിച്ചല്ലRead More


ഫുട്‌ബോള്‍ : പിന്നോട്ട് നടക്കുന്ന കേരളം

രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് ഒഡീഷയിലെ കട്ടക്കില്‍ തുടക്കമായപ്പോള്‍ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളും ആവേശത്തിലായിരുന്നു. ചാമ്പ്യന്‍ ലീഗ് ഫുട്‌ബോളും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സ്പാനിഷ് – ഇറ്റാ ലിയന്‍ – ജര്‍മ്മന്‍ ലീഗുകളും മുതല്‍ ഐ-ലീഗ് വരെ ഒരേ ആവേശത്തോടെ കാണുന്ന മലയാളി ഫുട്‌ബോള്‍ ആരാധ കരെ നിരാശരാക്കാതെ തന്നെ കേരളം ഇത്തവണ വിജയ ത്തോടുകൂടി ആരംഭിക്കുകയും ചെയ്തു. ത്രിപുരയേയും ഹിമാ ചല്‍ പ്രദേശിനേയും തകര്‍ത്ത് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.   സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്രകടനങ്ങള്‍ സെമി ഫൈനലോടെ അവസാനിച്ചു. സെമിഫൈനലിൽ സർവീസസിനോട് തോല്ക്കുകയായിരുന്നു കേരള ടീം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കേരളത്തിന്റെ പ്രകടനം, വിശേഷിച്ചും ഏറ്റവും ഒടുവില്‍ 2003-04-ല്‍ കേരളം കിരീടം ചൂടിയതിനു ശേഷമുള്ള പ്രകടനങ്ങള്‍ അത്ര ശുഭ സൂചന അല്ല നല്‍കുന്നത്. ഇടയ്ക്ക് പലതവണ ക്വാര്‍ട്ടര്‍ ഫൈനല്‍Read More


തല്‍ക്കാലം ചന്തി കഴുകുന്നില്ല

ടോയ്‌ലറ്റിലും ഓണ്‍ലൈനായിരിക്കുന്ന ചങ്ങാതി കഴിഞ്ഞ വേനല്‍ക്കാലത്ത് ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതിക്കണ്ടപ്പോള്‍ ആദ്യം ഒരു പിടിയും കിട്ടിയില്ല. ഒന്നമ്പരക്കുകയും ചെയ്തു. പിന്നെ കമന്റുകളില്‍ നിന്നാണു മനസ്സിലായത് തിളച്ചു തൂവുന്ന വെയിലില്‍ ചുട്ടുപൊ ള്ളിത്തുടങ്ങിയ പൈപ്പ് വെള്ളം മേത്തു തൊട്ടപ്പോഴാണ് ആ സ്റ്റാറ്റസ് അപ്‌ഡേറ്റ് പിറന്നതെന്ന്. വീണ്ടും മരുഭൂമിയില്‍ വെയില്‍ പുള്ളി കുത്തിത്തുടങ്ങി. കാലചക്രം മരുഭൂമിയിലും താളം തെറ്റിത്തന്നെയാണിപ്പോള്‍ കറങ്ങുന്നത്. വേനല്‍ സമയത്തിനല്ല വന്നിരിക്കുന്നത്. സമയത്തിനെത്താത്തവന്റെ ധൃതിയോടെ അതങ്ങു നേരെ കൊടും ചൂടിലേക്ക് പ്രവേശിക്കുകയും ചെയ്തു കഴിഞ്ഞു. വേനലെത്തുന്ന തോടെ വെയില്‍ തിന്നുന്ന പക്ഷികളായി മാറുന്നു മരുഭൂമിയിലെ പകലുകള്‍ . വെയില്‍ ചായുന്നേരത്തേക്ക് മാറ്റിവെക്കുന്നൂ ഇവിടെ ജീവിക്കുന്നവരുടെ പുറപ്പാടുകള്‍ . രാത്രി ജീവിതത്തിന്റെ നീളം കൂടുന്നു. പകല്‍ ജീവിതത്തിന്റെ പകിട്ടു മായുന്നു.   പക്ഷേ, പുറത്ത് പൊരിവെയിലത്ത് വിയര്‍പ്പു വീഴുന്ന തൊഴിലുകളില്‍ ജീവിതം പടുക്കുന്നവര്‍ക്ക് വെയിലും മഞ്ഞും രാവുംRead More