Main Menu

‘ഒരു സഖാവിന്റെ വിപ്ളവാന്വേഷണങ്ങള്‍ ‘ പ്രകാശനം ചെയ്തു

ബിജുകുമാര്‍ ആലക്കോട് രചിച്ച ‘ഒരു സഖാവിന്റെ വിപ്ളവാന്വേഷണങ്ങള്‍ ‘  എന്ന നോവല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പ്രകാശനം ചെയ്തു. അധ്വാനിക്കുന്ന വര്‍ഗമാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ശരിയായ ദാര്‍ശനിക നിലപാടിലൂന്നിയാണ് നോവലിന്റെ രചനയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ബൂര്‍ഷ്വാ മാധ്യമങ്ങളും പ്രചാരകരും ആക്ഷേപിക്കുന്ന പാര്‍ടി ഗ്രാമങ്ങള്‍ ആരെങ്കിലും വിചാരിച്ചാല്‍ ഉണ്ടാക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതല്ല. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരെ പൊരുതിമരിച്ച രണധീരന്മാരടക്കമുള്ളവരുടെ പോരാട്ടത്തിന്റെ സൃഷ്ടിയാണ് ഇത്തരം ഗ്രാമങ്ങള്‍ . പോരാട്ടത്തിന്റെ ഉല്‍പ്പന്നമാണത്. എത്ര എഴുതിയാലും ആക്ഷേപിച്ചാലും ഇടതുപക്ഷാഭിമുഖ്യം ത്രസിപ്പിക്കുന്ന ഈ ഗ്രാമങ്ങളെ തകര്‍ക്കാനാവില്ല അദ്ദേഹം വ്യക്തമാക്കി. ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. പി മോഹന്‍ദാസ് അധ്യക്ഷനായി. കാവുമ്പായി സമരസേനാനി തളിയില്‍ രാമന്‍ നമ്പ്യാരുടെ ചെറുമകള്‍ ശാന്ത കാവുമ്പായി, ജയറാം എന്നിവര്‍ സംസാരിച്ചു. കെ പി കുഞ്ഞികൃഷ്ണന്‍ സ്വാഗതവും കെ മിനി നന്ദിയും പറഞ്ഞു.

പുസ്തകത്തിലെ സംഭവങ്ങള്‍ ചേര്‍ത്ത് ഒരു ഡോക്യുമെന്ററി നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചതായി ശ്രീ. ജയറാം അറാക്കല്‍ അറിയിച്ചു. ദുബായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിയ്ക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: