സൈകതം അഞ്ചാം വാർഷികം

Saikatham Anniversary Cover

സൈകതം ബുക്‌സിന്റെ അഞ്ചാം വാര്‍ഷികം 2015 മാര്‍ച്ച് 28 ശനിയാഴ്ച്ച, കോതമംഗലം റോട്ടറി ക്ളബ്ബ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. സൈകതത്തിന്റെ പുസ്തകങ്ങളെയും ഗ്രന്ഥകര്‍ത്താക്കളെയും കുറിച്ചുള്ള പ്രസന്റേഷന്‍, കലാപരിപാടികള്‍, പുസ്തക പ്രകാശനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവക്ക് പുറമെ ഈ ചടങ്ങില്‍ വച്ച് സൈകതത്തിന്റെ മുതിര്‍ന്ന എഴുത്തുകാരായ കെ.എല്‍. മോഹന വര്‍മ്മ, എം.എ. റഹ്മാന്‍, അഷ്ടമൂര്‍ത്തി, ഇ. ഹരികുമാര്‍, സച്ചിദാനന്ദന്‍ പുഴങ്കര, പായിപ്ര രാധാകൃഷ്ണന്‍, പ്രൊ. ഷെവ. ബേബി എം. വര്‍ഗീസ്, റ്റി.എം. പൈലി, റ്റി.വി. മാത്യൂസ് എന്നിവരെ ആദരിക്കുന്നു. ഇതോടനുബന്ധിച്ച് സാഹിത്യ സാംസ്‌ക്കാരിക സംഗമം, സാഹിത്യ ക്യാമ്പ്, വനയാത്ര എന്നിവയും ഉണ്ടാകുന്നതാണ്.

28 ആം തിയതിയും 29 ആം തിയതിയുമായി നടക്കുന്ന സാഹിത്യ ക്യാമ്പിനെപ്പറ്റി കൂടുതൽ അറിയാൻ ബന്ധപ്പെട്ടവരെ സമീപിക്കുക. രജിസ്ട്രേഷൻ ക്യാമ്പിനു മാത്രമെ ആവശ്യമുള്ളു. പ്രധാന ചടങ്ങിൽ മാത്രം പങ്കെടുക്കുന്നവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.

Invitation Back Saikatham


Related News

Leave a Reply

%d bloggers like this: