Main Menu

സാഹിത്യ സംഗമവും അനുമോദനവും

പെരുമ്പാവൂര്‍: സൈകതം നോവല്‍ അവാര്‍ഡ് ജേതാവ് ആനീഷ് ഒബ്രീനെ ആശാന്‍ സ്മാരക സാഹിത്യവേദിയുടെ പ്രതിമാസ പരിപാടിയോടനുബന്ധിച്ച് അനുമോദിച്ചു. അപ്രകാശിത നോവലുകള്‍ക്ക് സൈകതം ബുക്്‌സ് ഏര്‍പ്പെടുത്തിയ പതിനായിരം രൂപയുടെ പുരസ്‌കാരമാണ് ആനീഷ് നേടിയത്. സാഹിത്യവേദി പ്രസിഡന്റ് ഡോ. കെ.എ ഭാസ്‌കരന്‍ ഉപഹാരം നല്‍കി അവാര്‍ഡു ജേതാവിനെ അനുമോദിച്ചു.

സാഹിത്യ സംഗമത്തിനു മുന്നോടിയായി പെരുമ്പാവൂര്‍ അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസ് നടന്നു. സുരേഷ് കീഴില്ലം, എം.സുകുമാരന്‍, അഡ്വ. ടി.എസ് സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.എം ഓമനക്കുട്ടന്‍ മോഡറേറ്ററായി.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: