വിഷ്ണുസഹസ്രനാമം പുസ്തകപ്രകാശനം

saikatham books

തൃശൂർ: സൈകതം ബുക്സ് പ്രസി ദ്ധീകരിച്ച ശ്രീമതി അഷിതയുടെ “വിഷ്ണുസഹസ്രനാമം ലളിതവ്യാ ഖ്യാനം” എന്ന പുസ്തകം കേരള സാഹിത്യ അക്കാദമിയിൽ വച്ച് മാർച്ച് അഞ്ചാം തിയതി പ്രകാശ നം ചെയ്തു. ചരിത്രത്തിൽ ആദ്യമാ യാണ് വിഷ്ണുസഹസ്രനാമത്തിന് ഒരു സ്ത്രീയുടെ ലളിതമായ ഒരു വ്യാഖ്യാനം ഉണ്ടാകുന്നത് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പുസ്തകം, പ്രകാശനച്ചടങ്ങിന്റെ പുതുമ കൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധേയമായി. 51 താമരപ്പൂക്കൾ നിറച്ച കിലുങ്ങനിൽ നിന്നും മറ്റൊരു താമരപ്പൂവായി പുസ്തകം എടുക്കപ്പെട്ടു എന്നത് പുസ്തക പ്രകാശന ചരിത്രത്തിൽ പുതുമയായി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഇതൊരു പുതിയ അനുഭവമായി. (കിലുങ്ങൻ=ഒരു തരം കുട്ട)  ഡോ. ശ്രീനാഥിന്റെ ശ്ലോകത്തോടെ ആരംഭിച്ച ചടങ്ങിൽ ദാമോദർ രാധാകൃഷ്ണൻ സ്വാഗതം പറയുകയും അവതാരകനാകുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരി പ്രിയ എ. എസും ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ. മേനോനും ചേർന്ന് ചലച്ചിത്ര താരവും സൈക്കോളജി സ്റ്റുമായ പാർവതിക്ക് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ആഷാമേനോൻ പുസ്തകം പരിചയപ്പെടുത്തി.  സൈകതം ബുക്സ് മാനേജിംഗ് ഡയറക്റ്റർ സംഗീത നന്ദി രേഖപ്പെടുത്തി. ഇ. ഹരികുമാർ,  അഷ്ടമൂർത്തി, വി.എം. ഗിരിജ, ജെ. ആർ. പ്രസാദ്, ഐ. ഷൺമുഖദാസ്, ജോണി (കറന്റ് ബുക്സ്), ദേശമംഗലം അഷ്ടമൂർത്തി തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. 

പുസ്തകം വാങ്ങാം => ഇവിടെ പോകുക


Related News

Leave a Reply

%d bloggers like this: