Print this pageAdd to Favorite

Green Web Hosting 

Reading Problem ?
Download font 

 Click here to Go to Book Review

 

 


 
 
 

 

 
 
Saikatham Online Magazine January 2012
 
 
നിരവധി വലിയ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് 2011 വിടവാങ്ങുന്നത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ മേഖലയില്‍ ഒരേ തീവ്രതയോടെ അനുരണനം ചെയ്യുന്ന ആ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെ ത്താന്‍ 2012 എന്ന പുതുവര്‍ഷത്തിനാകുമോ എന്നതു മാത്രമാണ് ഏതൊരു നവവത്സരത്തിനുമൊപ്പം ചേരുന്ന പ്രതീക്ഷകളുമായി നാം ചേര്‍ത്തു വയ്ക്കുന്ന ഒരു സുപ്രധാന വിഷയം. മെസപ്പൊട്ടോമിയന്‍ കലണ്ടറനുസരിച്ച് ലോകാവസാന വര്‍ഷമാണ് 2012. ഇന്ത്യക്കിത് വന്‍തോതിലുള്ള പ്രതിസന്ധിയുടേയും വര്‍ഷമായിരിക്കുമെന്നാ ണ് സാമ്പത്തിക നിരീക്ഷകര്‍ നല്‍കുന്ന സൂചന. രൂപയുടെ മൂല്യം ഇടിയുകയും പണപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്നതിലൂടെ സാധാരണ മനുഷ്യരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിയിടപ്പെടുമെന്ന ഭീതി പ്രബലമാണ്. ലോകമെമ്പാടും നടന്ന ജനകീയ വിപ്ളവങ്ങളും ലക്ഷ്യവേദിയാകാതെ പോയതോടെ ഭൂഗോള ത്തെ മുഴുവന്‍ ബാധിച്ചിട്ടുള്ള ഈ പ്രതിസന്ധികള്‍ക്ക് എന്താണൊരു പരിഹാരം എന്ന ചിന്ത കൂടുതല്‍ നിസ്സഹാ യമായി നീളുന്നതേയുള്ളൂ. ഇതിനെല്ലാമിടയിലും മനുഷ്യരെന്ന നിലയില്‍ കൊളുത്തി വയ്ക്കാന്‍ കഴിയുന്ന ചെറിയ മെഴുകുതിരികളെ നമുക്ക് മറന്നു പോകാതിരിക്കാം. മരണത്തെ പോലും തോല്‍പിക്കാന്‍ മനുഷ്യന്റെ ഇച്ഛയ്ക്കു കഴിയുമെന്ന ബോധം ഇനിയും പഴകിപ്പോയ ചരക്കാകാത്തതില്‍ ആശ്വസിക്കുകയുമാകാം. എല്ലാ വായന ക്കാർക്കും സുഹൃത്തുക്കള്‍ക്കും സൈകതത്തിന്റെ പുതുവര്‍ഷാശംസകള്‍ .

 
 
 
 
 
പുസ്തകം ഓർഡർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക - Click Here to Order Books

 
Click Here for more details

 Saikatham Books




All rights are reserved ©. Please submit your articles and contributions to article@saikatham.com
saikatham.com provider of blog,blog aggregator,blogroll,kerala images,malayalam essays,malayalam fonts,malayalam poems,malayalam stories,malayalam typing softwares,Online malayalam magazine,news,hot news,varamozhi,malayalam dictionary